Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘അവളെത്തി, ഞങ്ങളുടെ അത്ഭുതം’; സന്തോഷ വാർത്ത പങ്കുവെച്ച് വിദ്യ ഉണ്ണി

വിദ്യ ഉണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ ഉണ്ണി.ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന വിദ്യ പക്ഷെ അഭിനയം കരിയറായി തെരഞ്ഞെടുത്തില്ല.ഡോ. ലൗ എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തു പ്രവേശിക്കുന്നത്. ഒരു കഴിവുള്ള നർത്തകിയായ അവർ വിവിധ വേദികളിൽ വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളിൽ പങ്കെടുക്കാറുണ്ട്. ടെലിവിഷനിലെ നിരവധി അവാർഡ് പരിപാടികൾക്ക് സഹ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഒരു അവാർഡ് കരസ്ഥമാക്കിയെങ്കിലും സിനിമയിൽനിന്നു കുറച്ചുകാലം വിട്ടു നിന്ന അവർ സഹോദരി ദിവ്യാ ഉണ്ണിയോടൊപ്പം നൃത്തവേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ തുടർന്നും അഭിനയിക്കുമെന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.2019 ജനുവരിയിൽ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനുമായി വിദ്യയുടെ വിവാഹം നടന്നിരുന്നു. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനാണ് ഭർത്താവ് സഞ്ജയ് വെങ്കിടേശ്വരൻ.

ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് വിദ്യ ഉണ്ണി. താൻ അമ്മയായ സന്തോഷമാണ് വിദ്യ ഉണ്ണി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.‘അവൾ വന്നു, ഞങ്ങളുടെ വിലപ്പെട്ട അത്ഭുതം, ഞങ്ങളുടെ കുടുംബം വലുതായി’ എന്ന കുറിപ്പോടെയാണ് വിദ്യ സന്തോഷം പങ്കുവച്ചത്. പെൺകുട്ടിയാണ് ജനിച്ചത്. ദിവ്യ ഉണ്ണിയും സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

കുഞ്ഞിന്റെ കൈ ചേർത്തുപിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിദ്യ സന്തോഷവാർത്ത അറിയിച്ചത്.നേരത്തെ ജെൻഡർ റിവീലിങ്ങ് വിഡിയോയിലൂടെ പെൺകുട്ടിയാണ് പിറക്കാൻ പോകുന്നതെന്ന് വിദ്യയും ഭർത്താവ് സഞ്ജയും ആരാധകരെ അറിയിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം ആഘോഷമായാണ് ജെൻഡർ റിവീലിങ്ങ് നടത്തിയത്.നിരവധി പേരാണ് ഇരുവർക്കും ആശംസയുമായെത്തുന്നത്.