Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ; ഫോട്ടോ !!

ഫോട്ടോ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്.’നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ മോഹൻലാൽ കുറച്ചുനാളായി തിരുവനന്തപുരത്തുണ്ട്.വർഷങ്ങൾക്കു ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണത്തിനെത്തുന്നത്.ജീത്തു ജോസഫ് ചിത്രം ‘നേരി’ന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്.

ഇതിന് മുമ്പ് മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്നത് 2016-ലാണ്. പത്തനംതിട്ടയാണ് സ്വദേശമെങ്കിലും മോഹൻലാൽ തലസ്ഥാനത്തിന്റെ പുത്രനാണ്. മോഹൻലാൽ സ്കൂൾ, കോളജ് ജീവിതം പൂർത്തിയാക്കിയത് ഇവിടെയാണ്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂളിലായിരുന്നു മോഹൻലാലിന്റെ സ്കൂൾ വിദ്യാഭ്യാസം. കോളജ് പഠനം എംജി കോളജിലായിരുന്നു.

മലൈക്കോട്ടൈ വാലിബനാണ്‌ മോഹൻലാലിൻറെ അടുത്ത ചിത്രം.കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന മധുവിന്റെ നവതി ആഘോഷ പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു.താരത്തിന്റെ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.നിരവധി പേരാണ് ഫോട്ടോയ്ക് ലൈക്കും കമന്റുമായി എത്തിയത്.