Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ലാലേട്ടന്റെ അതിഥിയായി അജിത്; സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോ !!

അജിത്

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള തമിഴ് താരമാണ് അജിത്ത്.തമിഴിൽ കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂറുകളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. അരങ്ങേറ്റ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി.പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ എന്ന ചിത്രമാണ്.നിരവധി ആരാധകരാണ് താരത്തിനുള്ളത്.

തലൈയ് എന്നാണ് അറിയപെടുന്നത്.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മലയാളികളുടെ പ്രിയ താരം മോഹലാലിനൊപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലെത്തിയതാണ് അജിത്.നിരവധി’പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്.

ഈ കോംബോയിൽ ഒരു സിനിമ വരണമെന്നും ഇന്ത്യയിലെ സകല ബോക്സ്ഓഫിസ് റെക്കോർഡും ആ സിനിമ തകർത്തെറിയുമെന്നും ചിത്രത്തിനു താഴെ ആരാധകർ കമന്റുകളിടുന്നു. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’യാണ് അജിത്തിന്റെ അടുത്ത ചിത്രം. ബറോസ്, മലൈക്കോട്ടൈ വാലിബന്‍, നേര്, വൃഷഭ, റാം, എമ്പുരാന്‍ എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങൾ.