Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘നല്ല ആണത്തമുള്ള ശില്പം”!! ; ടൊവിനോയുടെ അവാർഡ് നേട്ടത്തിൽ പിഷാരടിയുടെ കമന്റ്. !!

ടൊവിനോ

മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിന് നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം നേടിയിരുന്നു.കഴിഞ്ഞ ദിവസം താരം ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.ചിത്രങ്ങൾ ടൊവിനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു താഴെ നിരവധിയാളുകളാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.‘‘നല്ല ആണത്തമുള്ള ശിൽപം’’എന്നാണ് അവാർഡ് ശിൽപം പങ്കുവച്ചുളള ടൊവിനോയുടെ ചിത്രത്തിനുതാഴെ രമേഷ് പിഷാരടി കുറിച്ചത്.പിഷാരടിയുടെ കമന്റിന് മറുപടിയുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ ‘പ്രതിമ വിവാദ’വുമായി ബന്ധപ്പെടുത്തിയ കമന്റ് വളരെ പെട്ടന്നുതന്നെ സമൂഹമാധ്യമങ്ങളിലും വൈറലായി. ഉരുളയ്ക്കുപ്പേരി പോലുള്ള അടിക്കുറിപ്പുകൾക്കും കമന്റുകൾക്കും പിഷാരടിയെ കഴിഞ്ഞേ വേറെ ആളൊള്ളൂ എന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

‘മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്’.– ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു.മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിച്ചിരുന്നു.