Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

മകൻ ഇഷാന്റെ പിറന്നാൾ ആഘോഷമാക്കി ഉർവശി; കുഞ്ഞനിയന് ആശംസയുമായി കുഞ്ഞാറ്റയും

ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി.ഉത്സവമേളം ,പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശി ആയിരുന്നു .1979 പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് ഉർവശി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് .രണ്ടായിരത്തിൽ ആണ് മനോജ് കെ ജയനും ഉർവശിയും ഏറെക്കാലത്തെ ,പ്രണയത്തിനുശേഷം വിവാഹിതരായിരുന്നത് . എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല.

2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്.മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്.ഉർവശി–മനോജ് കെ ജയൻ ദാമ്പത്യബന്ധത്തിലെ ഏകമകളാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി.മനോജ് കെ ജയനുമായി പിരിഞ്ഞ ശേഷം വീണ്ടും വിവാ​ഹിതയായ ഉർവശിക്ക് ഇഷാൻ എന്നൊരു മകൻ കൂടിയുണ്ട്. ആശയെന്നാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യയുടെ പേര്.

ആ ബന്ധത്തിലും ഒരു മകൻ മനോജ് കെ ജയനുണ്ട്. ഇപ്പോഴിതാ മകൻ ഇഷാൻ പ്രജാപതിയുടെ ജന്മദിനം ആഘോഷമാക്കി ഉർവശിയും ഭർത്താവ് ശിവപ്രസാദും.പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഉർവശി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുകയാണ് ഇഷാൻ. അച്ഛൻ ശിവപ്രസാദിനെയും ഒപ്പം കാണാം.. കേക്കും മിഠായികളുമൊക്കെയായി കൂട്ടുകാരെത്തിയപ്പോൾ വിഡിയോ കോളിലൂടെ ചേച്ചി കുഞ്ഞാറ്റയും ആഘോഷത്തിൽ പങ്കെടുത്തു.