Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും’ – ആലുവ സംഭവത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ

കഴിഞ്ഞദിവസം കേരളത്തിൽ നടന്ന സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്.കൊടുംക്രൂരതയാണ് 5 വയസുകാരിയോട് നടന്നത്. ഇതിനെതിരെ രംഗത്ത് നിരവധി പേർ എത്തിയിരുന്നു. 21 മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃദദേഹമാണ് പൊലീസിന് കണ്ടെത്താനായത്. വെളിയാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. അസം സ്വദേശിയായ അസ്ഫാഖ് ആലം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലായായിരുന്നു.

ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരിക്കുകയാണ്. “ഹൃദയഭേദകമായ ഈ വാർത്ത ഉണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുടുംബത്തിന് വേണ്ടി എന്റെ പ്രാർത്ഥനകൾ. നമ്മൾ അറിയണം, ആരാണ് നമ്മെ ചുറ്റിപ്പറ്റിയുള്ളതെന്ന് അറിയാത്ത സമയങ്ങളിൽ, നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?”, ഇതായിരുന്നു ഉണ്ണി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.

സ്കൂൾ അവധി ആയിരുന്നതിനാൽ കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് കുട്ടിയെ കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് മേടിച്ചു കൊടുത്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും കടക്കാരൻ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുമായി ആലുവ ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല. പെൺകുട്ടി ലൈംഗിക പീ ഡനത്തിനിരയായി എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.