Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘ഭാരത് സ്റ്റാർ’,“ഗണപതിക്ക് സിക്സ് പാക്കില്ല ; കമന്റ് ചെയ്തയാൾക് ചുട്ട മറുപടി നൽകി ഉണ്ണി മുകുന്ദൻ!!

ഉണ്ണി മുകുന്ദൻ

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും.ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മുന്നോട്ട് പോകുന്നു! ഇതിന് എനിക്ക് 11 മാസമെടുത്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല! എന്തായാലും, ഞെരുക്കം തുടരുന്നു എന്നാണ് തന്റെ പഴയ ലുക്കും പുതിയ ലൂക്കും ചേർത്തുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്.

നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക്ക് ലൈക്കും കമന്റുമായി എത്തിയത്.“ഗണപതിക്ക് സിക്സ് പാക്കില്ല.. ഉണ്ണി മോനെ..” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. “ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ, കൂട്ടക്കരച്ചിൽ ഉണ്ടാവും. നിങ്ങൾക്ക് സ്വയം സഹിക്കാൻ കഴിയില്ലെന്ന തമാശയ്ക്ക് പ്രേരിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. ഞാൻ അത് പറയാൻ മടിക്കില്ല.പക്ഷേ അത്തരം കാര്യങ്ങളിൽ നിന്ന് ഞാൻ പിന്മാറുന്നു, കാരണം അവരുടേതായ രീതിയിൽ മതവിശ്വാസികളായ എല്ലാവരുടെയും വികാരങ്ങളെ ഞാൻ മാനിക്കുന്നു..”, എന്നാണ് കമന്റിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി.

മറ്റൊരാൾ ‘ഭാരത് സ്റ്റാർ’ എന്നാണ് കമന്റ് ചെയ്തത്. “കിടിലം ടൈറ്റിൽ.. കളിയാക്കിയതാണെങ്കിലും എനിക്ക് അത് ആത്മാർഥമായി ഇഷ്ടമായി.. നന്ദി..”, എന്നാണ് താരം മറുപടി നൽകിയത്.ഇപ്പോൾ താരം ​ഗണപതിയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ ഒറ്റപ്പാലത്തെ ​ഗണേശോത്സവ വേദിയിൽ വെച്ചാണ് ഉണ്ണി മുകുന്ദൻ ചിത്രം പ്രഖ്യാപിച്ചത്. മിത്ത് പരാമർശ വിവാദത്തിനിടെയാണ് ജയ് ​ഗണേഷ് എന്ന പേരിൽ സിനിമ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചത് എന്നതും വലിയ രീതിയിൽ ചർച്ചയായി.