Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ജീവിതത്തില്‍ ഒരിക്കലും കാണാനാഗ്രഹിക്കാത്ത സിനിമയാണ് ‘സുറ’: തമന്ന പറയുന്നു

തമന്ന

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നതാരമാണ് തമന്ന ഭട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജീവിതത്തിൽ ഒരിക്കലും രണ്ടാമത് കാണാനാഗ്രഹിക്കരുതെന്ന് വിചാരിക്കുന്ന സിനിമയാണ് വിജയ് നായകനായെത്തിയ ‘സുറ’യെന്ന് തമന്ന. ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നു, അല്ലെങ്കില്‍ ആ സിനിമ ഇനി കാണുകയേ ഇല്ല, അങ്ങനെ ചിന്തിച്ച ഏതെങ്കിലും സിനിമ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുയായിരുന്നു തമന്ന.

‘‘അനേകം സിനിമകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരു സിനിമയുണ്ട്, അതെനിക്ക് ഇഷ്ടവുമാണ്. പക്ഷേ ആ സിനിമയിലെ ചില രംഗങ്ങളിൽ ഞാൻ വളരെ മോശമാണ്. അതിലെ പാട്ടുകളും പ്രശസ്തമാണ്. സുറയാണ് ആ സിനിമ. ആ ചിത്രത്തിലെ പല സീനുകളിലും എന്‍റെ അഭിനയം മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇത് മോശമാകുമെന്നു തോന്നിയിരുന്നു.

ഇതുപോലെ മറ്റ് പല ചിത്രങ്ങൾക്കിടയിലും ഇത് വർക്ക് ആകില്ലെന്ന് തോന്നിയിട്ടുണ്ട്.പക്ഷേ അത് പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ സിനിമകളും ജയം, പരാജയം എന്നീ ഘടകങ്ങളെ ആശ്രയിച്ചല്ല നടക്കുന്നത്. കരാര്‍ ഒപ്പിട്ടാല്‍ എന്ത് സംഭവിച്ചാലും അത് പൂര്‍ത്തിയാക്കണം. അതാണ് അഭിനേതാവിന്റെ കടമ. സിനിമ എന്നത് വലിയ മുതല്‍മുടക്കുള്ള കലയാണ്. ഒരുപാട് പൈസ ഇൻവസ്റ്റ് ചെയ്യുന്നതാണ്. നമുക്കും ഉത്തരവാദിത്തമുണ്ട്. ഈ സിനിമ ശ്രദ്ധിക്കപ്പെടില്ലെന്നറിഞ്ഞു തന്നെ അഭിനയിക്കേണ്ടിവരും. അത് ജോലിയുടെ ഭാഗമാണ്.’’ തമന്ന പറഞ്ഞു.