Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

സന്തോഷ നിമിഷം ;ശ്വേത മേനോൻ താലോലിക്കുന്ന കുഞ്ഞിനെ തിരഞ്ഞ് സോഷ്യൽ മീഡിയ !! ഫോട്ടോ

ഫോട്ടോ

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാളികൾ കാണുന്ന താരമാണ് ശ്വേത മേനോൻ. സിനിമയിലെന്ന പോലെ ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമായ ശ്വേത പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.ശ്വേതയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപര്യമാണ്.ഇപ്പോൾ മിനിസ്ക്രീൻ പരിപാടികളിലൂടെയാണ് ശ്വേതയെ കൂടുതലായി കാണുന്നത്. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകർക്ക് താരത്തോട് ഒരു പ്രത്യേക സ്നേഹമുണ്ട്.കുഞ്ഞായിരുന്നപ്പോൾ മകളുടെ ചിത്രങ്ങൾ ശ്വേത നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

എന്നാൽ മകൾ വലുതായതോടെ ശ്വേത ആ പതിവ് നിർത്തി. ഏതാനും വർഷങ്ങൾക്ക് മുൻപാണ് മകളുടെ ഒരു ചിത്രം ശ്വേത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.ഇപ്പോഴിതാ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.ഒരു കുഞ്ഞിനേയും പിടിച്ചു നിൽക്കുന്ന ശ്വേതയുടെ ചിത്രമാണ് ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് ആരെന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ. ‘സബൈന അല്ലല്ലോ പിന്നെ ഇതാരാണ്, ശ്വേതാ മേനോൻ വീണ്ടും അമ്മ ആയോ’ തുടങ്ങിയ സംശയങ്ങളാണ് ആരാധകർക്ക്.

ശ്വേതാ മേനോന്റെ തോളത്തിരുന്ന് വാത്സല്യം ഏറ്റു വാങ്ങുകയാണ് കുഞ്ഞ്. ഇടയ്ക്ക് ശ്വേതാ മേനോന്റെ മടിയിൽ കയറിയും കൊഞ്ചുന്നുണ്ട്. ആളൊരു താര പുത്രനാണ്. പേര് ഹംദാൻ ആസിഫ് അലി എന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും മനസിലാകും. നടി ഷംന കാസിമിന്റെയും ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയുടെയും മകനാണിത്.ഹംദാന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ഷംനയും ഭർത്താവ് ഷാനിദുമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ഷംനയ്ക്കും ഷാനിദിനും കുഞ്ഞ് ജനിക്കുന്നത്. ദുബായിലെ ആസ്റ്റർ മെഡിസിറ്റിയിൽ വച്ചായിരുന്നു ഷംന ഹംദാന് ജന്മം നൽകിയത്. 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായ് കിരീടാവകാശിയുടെ പേര് തന്റെ കുഞ്ഞിന് ഷംനയുടെ ഭർത്താവ് ഷാനിദ് നൽകുകയായിരുന്നു.