Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

താങ്കളുടെ മിത്ത് എന്റെ സത്യം, എന്റെയും കോടിക്കണക്കിന് ആളുകളുടെയും സത്യം : സുരേഷ് ഗോപി.

മിത്ത് വിവാദത്തിൽ തന്റെ ശക്തമായ പ്രതിഷേധം അറിയിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

മിത്ത് വിവാദത്തിൽ തന്റെ ശക്തമായ പ്രതിഷേധം അറിയിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് അദ്ദേഹം പോസ്റ്റ്‌ ചെയ്തത്. തന്റെ വീട്ടിലെ ഗണപതിയുടെ ഒരു ചിത്രം പങ്കുവെച്ചാണ് കുറിപ്പ് ഇട്ടത്.കുറിപ്പിൽ ഇങ്ങനെ,താങ്കളുടെ മിത്ത് എൻ്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം,

ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം, കോടിക്കണക്കിന് മനുഷ്യരുടെ സത്യം. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.ജൂലൈ 21 ന് കുന്നത്തുനാട് ജി എച്ച് എസ് എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിലായിരുന്നു സ്പീക്കർ എ എൻ ഷംസീർ മിത്ത് പരാമർശം നടത്തിയത്. നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടുപിടിച്ചത് ആരാണ്?

എന്റെ കാലത്ത് വിമാനം കണ്ടുപിടച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല. അത് തെറ്റാണ്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് എന്ന ചോദ്യത്തിന് മനുഷ്യൻറെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിൻറെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം എന്നാണ് ഷംസീർ പറഞ്ഞത്.