Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

പൊന്നുമോളെ… മാപ്പ് ; കുറിപ്പുമായി സുരാജ് വെഞ്ഞാറമ്മൂട്.

ഫേസ്ബുക് കുറിപ്പ്

കഴിഞ്ഞദിവസം കേരളത്തിൽ നടന്ന സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്.കൊടുംക്രൂരതയാണ് 5 വയസുകാരിയോട് നടന്നത്. ഇതിനെതിരെ രംഗത്ത് നിരവധി പേർ എത്തിയിരുന്നു.പോക്സോ നിയമത്തിലേതടക്കം ഒന്‍പത് കുറ്റങ്ങളാണ് പ്രതി ബിഹാറുകാരന്‍ അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൊ ലപാതകം, ബാലപീ ഡനം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രതിക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

ഇപ്പോൾ ഈ സംഭവത്തില്‍ പ്രതികരിചചിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമ്മൂട്.‘‘പൊന്നുമോളെ, മാപ്പ്’’ എന്നായിരുന്നു സുരാജ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ചെറിയ ശവപ്പെട്ടികൾക്കാണ് ഭാരം കൂടുതലെന്ന, ഹൃദയം നുറുങ്ങുന്നൊരു വാക്കും സുരാജ് ഇതിനൊപ്പം ചേർക്കുന്നുണ്ട്.കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണം ആസൂത്രണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. ഇതിനായി ചുരുങ്ങിയത് പ്രതിയെ ഏഴ് ദിവസമെങ്കിലും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.രണ്ടര വര്‍ഷം മുന്‍പ് കേരളത്തിലെത്തിയെ പ്രതി ആലുവയിലും പരിസരത്തും ജോലി ചെയ്തിട്ടുണ്ട്. റിമാൻഡിലായ അസഫാക് നിലവില്‍ ആലുവ സബ് ജയിലിലാണ് ഉള്ളത്.