Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘ശബരിമലയിൽ ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമൂട്; കൈയിൽ ചരട് ജപിച്ച് കെട്ടുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ!!

വൈറൽ പോസ്റ്റ്

ഹാസ്യതാരമായി മലയാളത്തിന്റെ വെള്ളിത്തിരയിലെത്തി ഇന്ന് നായകപദവി അലങ്കരിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. ദേശിയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.ഇന്ന് ഏതു തരവും വേഷവും കൈകാര്യം ചെയ്യാൻ ഞാൻ കഴിവുള്ള നടൻ എന്ന രീതിയിലേക്ക് ഇദ്ദേഹം വളർന്നു. നായകനായും അല്ലാതെയും എല്ലാം താരം ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ടെലിവിഷൻ ഷോകളിൽ അവതാരകനായും സുരാജ് പലപ്പോഴും തിളങ്ങിയിട്ടുണ്ട്. ഫ്ലാവേഴ്സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റിൽ സുരാജ് ആയിരുന്നു അവതാരകനായി രണ്ട് മൂന്ന് സീസണുകളിൽ പ്രേക്ഷകരെ കൈയിലെടുത്തിരുന്നത്.

ഈ കഴിഞ്ഞ ദിവസം ചിങ്ങം ഒന്നിന് സുരാജ് വെഞ്ഞാറമൂട് ശബരിമലയിൽ ദർശനം നടത്തിയിരുന്നു. മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൈയ്യിൽ ചരട് ജപിച്ച്‌ കെട്ടുന്ന ചിത്രം പുറത്തുവന്നു. ഇതോടെ, സുരാജിന് അദ്ദേഹത്തിന്റെ തന്റെ പഴയ വാക്കുകൾ തിരിച്ചടിയായിരിക്കുകയാണ്. ചരടുമായി ബന്ധപ്പെട്ട് സുരാജ് വെഞ്ഞാറമ്മൂട് വിവാദത്തിലകപ്പെട്ട പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.‘കോമഡി ഉത്സവം’ എന്ന പരിപാടിക്കിടെ കൈയിൽ ചരട് കെട്ടിയെത്തിയ അവതാരക അശ്വതി ശ്രീകാന്തിനെ സുരാജ് പരിഹസിച്ചിരുന്നു. ഹിന്ദു വിശ്വാസത്തെ മോശമായി കാണിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ അന്ന് ഉയർന്നത്. വീണ്ടും അത് ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.

‘ചില ആലിലൊക്കെ കാണുന്ന പോലെ കൈയ്യിൽ അനാവശ്യമായി ചരട് കെട്ടി വെച്ചേക്കുന്നു?’ എന്നായിരുന്നു പരിഹാസത്തോടെ സുരാജ് പറഞ്ഞിരുന്നത്.ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടനെതിരെ ഹിന്ദു ഐക്യവേദിയും പത്തനംതിട്ട സ്വദേശിയായ അഭിഭാഷകനും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ചരട് കെട്ടുന്നതിനെ പരസ്യമായി പരിഹസിച്ച നടൻ മാസങ്ങൾക്ക് ശേഷം സ്വന്തം കൈയ്യിൽ ചരട് കെട്ടിയതിന്റെ യുക്തി എന്താണെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.