Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

സിനിമയാണ് എന്റെ രാഷ്ട്രീയം; ഒരു പാർട്ടിയിലും ഞാൻ അംഗമല്ല; ഫോണിൽ ഭീഷണിപെടുത്തുന്നതിനെതിരെ പരാതി നൽകി സുരാജ്

സുരാജ് വെഞ്ഞാറമ്മൂട്

മണിപ്പുർ സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയ നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്.ഓരോ മിനിറ്റും പേഴ്‌സണൽ നമ്പറിൽ വിളിച്ച് നിരവധി പേർ വധഭീഷണി മുഴക്കുന്നുവെന്നാണ് നടന്റെ പരാതി. സൈബർ ബുള്ളിയിംഗിനെതിരെ എറണാകുളം കാക്കനാട് സൈബർ പോലീസ് സ്‌റ്റേഷനിൽ സുരാജ് പരാതി നൽകി.തനിക്കു ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലെന്നും ഒരു പ്രത്യേക പാർട്ടിയിൽ അംഗത്വം പോലുമില്ലാത്ത ആളാണ് താനെന്നും സുരാജ് പരാതിയിൽ പറയുന്നു.

സിനിമ മാത്രമാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭരണഘടനയിൽ പറയുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശം ഉൾക്കൊണ്ട്‌ കൊണ്ട് രാജ്യത്തു നടക്കുന്ന അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ചു സോഷ്യൽ മീഡിയയിൽ പ്രതികരിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. അവിടെ രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ലെ്ന്നും കല എന്നത് മാത്രമാണ് എന്റെ രാഷ്ട്രീയമെന്നും സുരാജ് വ്യക്തമാക്കി.മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സിനിമ- സാംസ്‌കാരിക മേഖലയിലുള്ളവര്‍ അടക്കം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

നടന്‍ സുരാജ് വെഞ്ഞാറമൂടും ഇതിനെതിരെ പ്രതികരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. മണിപ്പൂര്‍ അസ്വസ്ഥയുണ്ടാക്കുന്നു, അപമാനം കൊണ്ട് തലകുനിഞ്ഞു പോകുന്നു. ഇനിയും നിമിഷം വൈകിക്കൂടാ’- എന്നായിരുന്നു സുരാജ് കുറിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തു. കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കണമെന്നും സുരാജ് പ്രതികരിച്ചിരുന്നു.

ഇതിന് ശേഷം നിരവധി പേർ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും കാര്യമാക്കിയില്ല.എന്നാൽ ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം സൈബർ ആക്രമണം രൂക്ഷമായതായി താരം പറയുന്നു. പ്രതികരിക്കുന്നില്ലേ എന്ന് ചോദിച്ചാണ് ആക്രമണം. പേഴ്സണൽ ഫോണിലേക്ക് വിളിച്ച് നിരവധി പേർ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ചിലർ ഫേസ്ബുക്കിലൂടെ നമ്പർ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരാജ് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശല്യം കൂടിയതോടെ താരം ഫോൺ സ്വിച്ട് ഓഫ് ആക്കിയിരിക്കുകയാണ്.