Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

മലയാളസിനിമയിൽ വേറിട്ട ശൈലി ആവിഷ്കരിച്ച് നടപ്പിലാക്കിയ സംവിധായകൻ സിദ്ധിഖ്‌ : ചാണ്ടി ഉമ്മൻ.

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വാർത്ത മലയാളികൾ വേദനയോടെയാണ് കേട്ടത്

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വാർത്ത മലയാളികൾ വേദനയോടെയാണ് കേട്ടത്.കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.താരങ്ങൾ അടക്കം അടുത്ത സുഹൃത്തുക്കൾ ഇദ്ദേഹത്തെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.

ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.ഇന്ന് രാത്രി സിദ്ധിഖിന്റെ മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും. നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ. കബടക്കം സെൻട്രൽ ജുമാമസ്ജിദിൽ നാളെ വൈകുന്നേരം 6 മണിയ്ക്ക്.

ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ചാണ്ടി ഉമ്മന്റെ ഫേസ്ബുക് കുറിപ്പ് ആണ്. കുറിപ്പിൽ സിദ്ധിഖിന് ആദരാഞ്ജലികൾ അറിയിക്കുകയാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ.മലയാള സിനിമയിൽ വേറിട്ട ശൈലി ആവിഷ്കരിച്ച് നടപ്പിലാക്കിയ സംവിധായകനായിരുന്നു സിദ്ധിഖ്. അദ്ദേഹത്തിന്റെ വിയോഗം സിനിമ മേഖലയ്ക്ക് നികത്താൻ ആകാത്ത നഷ്ടം തന്നെയാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ…