Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

മലയാള സിനിമയിൽ നിന്ന് മനഃപൂർവം ബ്രേക്ക് എടുത്തതാണ്: സനുഷ

ജലധാര പമ്പ്സെറ്റ് സിൻസ് 1962

മലയാള സിനിമ രംഗത്തേക്ക് ബാലതാരമായി കടന്നു വന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി സനുഷ സന്തോഷ്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി.കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രമാണ് സനുഷയുടെ ആദ്യ സിനിമ. പിന്നീട് ദാദ സാഹിബ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലൂടെ സനുഷ സജീവമായി. 2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി.ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ എത്തിയ സനുഷ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ സന്തോഷ് തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.ഉർവശിയുടെ എഴുന്നൂറാം ചിത്രത്തിലൂടെയാണ് സനുഷ മലയാളത്തിലേക്കു വീണ്ടുമെത്തുന്നത്.മലയാളത്തിൽ മനഃപൂർവം ബ്രേക്ക് എടുത്തതാണെന്ന് താരം.നല്ല കഥാപാത്രങ്ങൾക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നി. മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നു ഇത്.

നിലവിൽ മലയാളത്തിൽ മൂന്നു ചിത്രങ്ങൾ ചെയ്തുകഴിഞ്ഞു. അതിൽ രണ്ടെണ്ണത്തിന്റെ രണ്ടെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്നു.ഇടവേള മലയാളത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു.’ജലധാര പമ്പ്സെറ്റ് സിൻസ് 1962’ന്റെ ടീം പോലും ഈ സിനിമ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളാണ്. ഉർവശിയുടെ മകളുടെ വേഷമാണ് എന്റേത്. എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ചിപ്പി.