Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ഭാഷ അറിയാതെ ഹിന്ദിയിൽ ചെയ്തത് ഒരേയൊരു സിനിമ, വാരികൂട്ടിയത് 250 കോടിയിലേറെ.

സിദ്ധിഖ്‌ സംവിധാനം ചെയ്ത ഒരേയൊരു ഹിന്ദി സിനിമയാണ് ബോഡിഗാർഡ്.

സിദ്ധിഖ്‌ സംവിധാനം ചെയ്ത ഒരേയൊരു ഹിന്ദി സിനിമയാണ് ബോഡിഗാർഡ്. സൽമാൻ ഖാൻ കരീന കപൂർ എന്നിവരെ പ്രധാന വേഷത്തിൽ എത്തിച്ച സിനിമയാണ് ബോഡിഗാർഡ്.സിദ്ദിഖ് സംവിധാനം ചെയ്‌ത 2010-ൽഇതേ പേരിലുള്ള മലയാളം സിനിമയുടെ റീമേക്കാണ് ഇത്.റിലീസായപ്പോൾ തന്നെ നിരവധി റെക്കോർഡുകൾ ചിത്രം തകർത്തു. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ഒരു ഹിന്ദി ചിത്രത്തിന് ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ ഗ്രോസറായി ഇത് മാറി.252 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.

സിദ്ധിഖ്‌ സാറിന് ഹിന്ദി ഭാഷ അറിയാതെയാണ് ഇങ്ങനൊരു നേട്ടം കൈവരിച്ചത്. ഹിന്ദി കേട്ടാൽ മനസിലാകും എന്നതല്ലാതെ പറയാൻ അറിയില്ല. സഹായികളെ വെച്ചാണ് അദ്ദേഹം ഷൂട്ടിങ് പൂർത്തിയാക്കിയത്.സിനിമയെ കുറിച്ച് സിദ്ധിഖ്‌ സംസാരിച്ചത് ഇങ്ങനെ,ഹിന്ദി കേട്ടാൽ മനസ്സിലാകുമെന്നല്ലാതെ കാര്യമായ പിടിയില്ല. ബോഡി ഗാർഡ്’ സിനിമയുടെ ഷൂട്ടിങ് സമയത്തു ഡയലോഗ് പറഞ്ഞു കൊടുത്തത് എന്റെ സഹായികളായിരുന്നു. ഡബ്ബിങ് സമയത്തു ഞാൻ പോയതു പോലുമില്ല.

ബോഡി ഗാർഡ്’ എന്ന സിനിമയുടെ കഥയുടെ ബലം കൊണ്ടാണു ഞാൻ ഹിന്ദിയിൽ കയറിപ്പറ്റിയത്. മലയാളത്തിലെ തമാശകൾ ഹിന്ദിയിലേയ്ക്കു മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്. ഭാഷയുടെ പ്രത്യേകത കൊണ്ട് ഉണ്ടാകുന്ന പല തമാശകളുമുണ്ട്. തമിഴിലും ഹിന്ദിയിലും അവർക്ക് ഇണങ്ങുന്ന പുതിയ തമാശകൾ കണ്ടെത്തുകയായിരുന്നു. ആ ഭാഷയിൽ നന്നായി തമാശയെഴുതാൻ കഴിവുള്ളയാളെ കണ്ടെത്തിയാലേ മലയാളത്തിനു സമാനമായ പുതിയ തമാശകൾ കണ്ടെത്താനാവൂ.