Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

രവീന്ദറിന് ജന്മദിനത്തിൽ സർപ്രൈസ് നൽകി നടി മഹാലക്ഷ്മി; ഭാര്യ ഭർത്താക്കന്മാർ ആയാൽ ഇങ്ങനെ വേണമെന്ന് ആരാധകർ !!

മഹാലക്ഷ്മി

സോഷ്യൽ മീഡിയയിൽ ഏറ്റവും’കൂടുതൽ ചർച്ചയായ വിവാഹമാണ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. ഇരുവരുടേതും പ്രണയവിവാഹമാണ്.രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍.

സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചതെന്നതായിരുന്നു പ്രധാന ആരോപണം.ഇപ്പോഴിതാ രവീന്ദറിന് ജന്മദിനത്തിൽ ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് മഹാലക്ഷ്മി.

രവീന്ദറിന്റെ ഒരു സ്റ്റൈലിഷ് ഫോട്ടോ ഫ്രെയിം ചെയ്ത പ്രിയതമന് സമ്മാനം നൽകിയിരിക്കുകയാണ് താരം. മഹാലക്ഷ്മിയുടെ ആദ്യ ബന്ധത്തിലെ മകനും ആഘോഷങ്ങളുടെ ചിത്രങ്ങളിലുണ്ടായിരുന്നു.“നാടകീയത പോലെ, ഇത് എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണെന്ന് ഞാൻ പറയില്ല.. കാരണം ഏറ്റവും മികച്ചത് എന്റെ ഒപ്പം തന്നെയുണ്ട്. എന്റെ ഭാര്യ മഹാലക്ഷ്മി രവീന്ദർ..”, ഭാര്യ നൽകിയ സമ്മാനം പങ്കുവച്ചുകൊണ്ട് രവീന്ദർ കുറിച്ചു.

രവീന്ദറിന് വേണ്ടി പ്രതേക ഡിസൈനിലുള്ള കേക്കാണ് മഹാലക്ഷ്മി ഓർഡർ ചെയ്തത്. ആഹാരപ്രിയനായ രവീന്ദറിന് ഇഷ്ടവിഭവങ്ങൾ ഉൾക്കൊള്ളിച്ച ഡിസൈനിലുള്ള കേക്കാണ് മഹാലക്ഷ്മി ചെയ്തത്.