Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ബിഗ്സ്ക്രീനിലൊക്കെ അവസരം വരാറുണ്ട് , ട്രോളുകൾ ഇഷ്ടം, വീട്ടുകാരുടെ സപ്പോർട് ഉണ്ട് : നിവേദ്യ.

ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയൊക്ക വഴി സമ്പാദിക്കുന്നവർ ഏറെയാണ്.അതിന് പ്രായം ഒന്നും ഒരു പരിധിയില്ല.

ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയൊക്ക വഴി സമ്പാദിക്കുന്നവർ ഏറെയാണ്.അതിന് പ്രായം ഒന്നും ഒരു പരിധിയില്ല. പലരെയും നാം അങ്ങനെ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. നിവേദ്യ ആർ ശങ്കർ എന്ന താരത്തെയും നമുക്ക് എല്ലാവർക്കും അറിയാം.ഈ കുട്ടിയ്ക്ക് നിരവധി ആരാധകനാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.ഇൻസ്റ്റഗ്രാമിൽ മാത്രം ഏകദേശം 3 മില്യനിൽ അധികം ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ടാണ് നിവേദ്ധിത ജീവിത യാത്ര തുടങ്ങുന്നത്. മലയാള സിനിമ താരങ്ങൾക്ക് പോലും ഇത്രയും ഫോളോവേഴ്സ് ഇല്ല എന്നതാണ് മനസ്സിലാക്കി കൊണ്ടിരിക്കുന്ന സത്യം.

ടിക് ടോക് വഴിയായിരുന്നു നിവേദ്യ എത്തുന്നത്. ടിക്ക് ടോക്ക് നി രോധിച്ചതോടെ ഇൻസ്റ്റഗ്രാമിലേക്ക് മാറുകയായിരുന്നു. തന്റെ കഠിന പ്രയത്നം തുടർന്ന് കൊണ്ടേയിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖം ആണ്. നിവേദ്യയുടെ വാക്കുകളിലേക്ക്,സോഷ്യൽ മീഡിയയ്ക്കു പോസിറ്റീവുകളും നെഗറ്റീവുകളും ഉണ്ട്. ഞാൻ പക്ഷേ ഫോക്കസ് ചെയ്യുന്നത് പോസീറ്റീവുകളിൽ മാത്രമാണ്. ഈ ഒരു പ്ലാറ്റ്ഫോമിലൂടെയാണല്ലോ ഞാൻ അറിയപ്പെട്ടത്.

ഇപ്പോൾ നിവേദ്യ എന്നു സെർച്ച് ചെയ്താൽ എന്റെ അക്കൗണ്ടിനും മുൻപേ വരുന്നത് എന്റെ ഫാൻ പേജുകളാണ്. അതൊക്കെ കാണുമ്പോൾ സന്തോഷമാണ്.സ്കൂളിൽ കാഷ്വൽസ് ഒന്നും ഇടാൻ പറ്റില്ല. അവിടെ യൂണിഫോം മാത്രമേ പറ്റൂ. എന്തെങ്കിലും ഫങ്ഷൻ ഒക്കെ വരുമ്പോഴും കാര്യമായിട്ട് ഡ്രസ് ചെയ്യാനൊന്നും പറ്റാറില്ല. എന്റെ ഫ്രണ്ട്സ് ഒക്കെ റീൽസിൽ കാണാറേ ഉള്ളൂ എന്നെ. റീൽസിൽ എന്റെ ഡ്രെസ്സിങ് സ്റ്റൈൽ ഒക്കെ കണ്ടിട്ട് എന്നോട് ചോദിക്കാറുണ്ട് വീട്ടിലൊക്കെ സപ്പോട്ട് ആണോ എന്ന്.

വീട്ടുകാർ എല്ലാത്തിനും സപ്പോട്ട് ആണ്. അവരാണ് എല്ലാ ഷൂട്ടിനും കൂടെ വരുന്നതും സോഷ്യൽ മീഡിയ ഹാൻഡിൽ മാനേജ് ചെയ്യുന്നതുമെല്ലാം. അവർ കാരണമാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നതും.എല്ലാവരെയും പോലെ എനിക്കും കൊറിയൻ ഡ്രാമകളും കെ–പോപുമെല്ലാം ഇഷ്ടമാണ്. അവരുടെ സ്റ്റൈല്‍ ആണ് കൂടുതൽ ശ്രദ്ധിക്കാറുണ്ട്.ഒരുപാട് ബിഗ് സ്ക്രീൻ അവസരങ്ങളൊക്കെ വരുന്നുണ്ടെങ്കിലും ഇപ്പോൾ പ‌ഠിത്തമാണ് പ്രധാനം. ഭാവിയിൽ സിനിമ തന്നെയാണ് സ്വപ്നം.