Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റിൽ

എഴുപത്തിയഞ്ച് വയസ്സുകാരനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടി

കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍. കൊല്ലം പരവൂരിൽ എഴുപത്തിയഞ്ച് വയസ്സുകാരനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളം സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനിയും സീരിയൽ നടിയുമായ നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശിയുമായ ബിനുവുമാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് ഇവരുടെ ചതിക്കുഴിയിൽപ്പെട്ടത്.

മെയ് 24-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിനു പിന്നിൽ മാസങ്ങളുടെ ആസൂത്രണമുള്ളതായി സൂചന.വാടകയ്ക്ക് വീട് കൊടുക്കാനുണ്ടെന്ന് അറിഞ്ഞ നിത്യ വയോധികനുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും വീട് കാണാൻ വേണ്ടി എത്തുകയും ചെയ്തു. സ്ഥലത്തിയ ശേഷം വീടിനുള്ളിൽ വച്ച് വയോധികനെ ഭീക്ഷണിപ്പെടുത്തി.വീടിനകത്തുവച്ച് നിർബന്ധിച്ച് വിവസ്ത്രനാക്കിയ വയോധികനൊപ്പം നിത്യ ഫോട്ടോയെടുത്തു. ഇതിനോടകം വീടിനുള്ളിലെത്തിയ ബിനുവും വിവസ്ത്രനായ പരാതിക്കാരന്റെ ചിത്രം പകർത്തി.

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് വയോധികനെ ഭീഷണിപ്പെടുത്തുകയും 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഭീഷണി നിരന്തരമായി തുടർന്നതോടെ 11 ലക്ഷം രൂപ നൽകുകയും ചെയ്തു.നിരന്തരം ഭീഷണിയായതോടെ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ മാസം പതിനെട്ടിന് പരവൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവർ ഇതിന് മുമ്പും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏഷ്യാനെറ്റിലെ പുതിയതായി ആരംഭിച്ച പത്തരമാറ്റ് സീരിയലിൽ നിത്യ ഇപ്പോൾ ഒരു പ്രധാന വേഷം ചെയ്തുവരികയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.