Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ഓണം വന്നേ ഓണം വന്നേ, സാരിയിൽ സുന്ദരിയായി നിത്യാ ദാസ്.

ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്.

ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയ്ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങൾ ആയിരുന്നു, നരിമാൻ, കുഞ്ഞിക്കൂഞ്ഞൻ, ബാലേട്ടൻ അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലുഗ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ 2007ൽ സൂര്യ കിരീടം എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമയിൽ നിന്ന് തന്നെ നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം.എന്നാൽ സിനിമയിൽ നിന്ന് നിത്യ ദാസ് വിട്ട് നിന്നെങ്കിലും, 2007ൽ തന്നെ താരം സീരിയൽ ലോകത്തേക്ക് കാൽ എടുത്ത് വെക്കുകയായിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

അരവിന്ദ് സിങാണ് നിത്യയുടെ ഭ‍ർത്താവ്. നൈന, നമൻ എന്നിവരാണ് മക്കള്‍.കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.മകള്‍ക്കൊപ്പം പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാരുണ്ട്. സന്തൂർ മമ്മിയെന്ന ആണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് നിത്യാ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആണ്.ഓഫ് വൈറ്റ് ടിഷ്യു സാരി ഉടുത്തുള്ള ചിത്രങ്ങൾ ആണിത്. അതിന് ചേർന്ന സ്വർണആഭരണങ്ങളും താരം ധരിച്ചു. ഓണം സ്പെഷ്യൽ ഫോട്ടോസിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.