Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത് ഞാനാണ്, കുടുംബം പോലും ഉണ്ടായിരുന്നില്ല : നിഖില വിമൽ.

സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം.

സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം.,ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. നിഖില വിമൽസത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിൽ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മലയാള സിനിമാ നടി.ശാലോം ടി വി യിലെ അൽഫോൻസാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമൽ ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തിൽ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില.

ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായി.വീണ്ടും കിടാരി എന്ന ചിത്രത്തിൽ ശശികുമാറിനൊപ്പം അഭിനയിച്ചു.രണ്ട് തമിഴ് ചിത്രത്തിന് ശേഷം നിഖില വിമൽ തെലുങ്കിലേക്ക് ചേക്കേറുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോകുന്നത്. ചിത്രത്തിൽ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.മമ്മൂക്ക നായകനായ ദി പ്രീസ്റ്റിൽ നിഖില വിമൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ നൽകിയ വാക്കുകൾ ആണ്.

തന്റെ അച്ഛനെ കുറിച്ചും അച്ഛന്റെ വേര്പാടിനെ കുറിച്ചും വളരെ വികാരഭരിതയായി ആണ് സംസാരിക്കുന്നത്. നിഖിലയുടെ വാക്കുകളിലേക്ക്,ആറടി പൊക്കം ഒക്കെയുള്ള വലിയൊരു ആളായിരുന്നു അച്ഛൻ. സുഖമില്ലാതായതിനു ശേഷം അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. അപകട ശേഷം അച്ഛന് ഓർമ കുറവായിരുന്നു.എന്ത് പറഞ്ഞാലും അച്ഛൻ അനുസരിക്കില്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അതേ അച്ഛൻ ചെയ്യൂ. പക്ഷേ അച്ഛൻ പറയുന്ന കാര്യങ്ങളൊക്കെ തമാശയായിട്ടേ ഞങ്ങൾ കണ്ടിട്ടുള്ളൂ. ഈ അവസ്ഥയിൽ പതിനഞ്ച് വർഷത്തോളം അച്ഛനെ നോക്കേണ്ടി വന്നു.  അതുകൊണ്ട് വാശിയും കൂടുതൽ ആയിരുന്നു.

അച്ഛന് മധുരം ഏറെ ഇഷ്ടമാണ്. മധുരം കഴിക്കാൻ വേണ്ടി എന്തെങ്കിലും കാരണം കണ്ടുപിടിക്കും. പഴത്തിനായി കുട്ടികളെ പോലെ വാശി പിടിക്കും. അച്ഛൻ മരിച്ചുകഴിഞ്ഞ് കര്‍മം ചെയ്തപ്പോൾ പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് അച്ഛനുവേണ്ടി വച്ചത്.ചേച്ചിക്കും അമ്മയ്ക്കും കോവിഡ് ആയിരുന്ന സമയത്തായിരുന്നു അച്ഛന്റെ മരണം. അച്ഛന് വയ്യാതായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ന്യൂമോണിയ ആയി ഇന്‍ഫെക്‌ഷന്‍ വന്നാണ് അച്ഛന്‍ മരിച്ചത്.അച്ഛൻ മരിക്കുമ്പോൾ ഞാൻ മാത്രമേ കൂടെ ഉള്ളൂ. ഒരുപാട് ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു അത്. കോവിഡ് ആണ് ആർക്കും വരാനോ സഹായിക്കാനോ പറ്റില്ല. ഞാനും പാർട്ടിയിലെ ചില ചേട്ടന്മാരും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്.

ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്.  ചേച്ചിയായിരുന്നു ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാൻ പോകുന്നതും ഞാനാണ്. ഇതൊക്കെ ചെയ്യാനായി ആരെങ്കിലും വരുവോ എന്ന് ഞാൻ പലരെയും വിളിച്ച് ചോദിച്ചു. പക്ഷേ കോവിഡ് ആയതിനാൽ ആരും വന്നില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. എങ്കിലും ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ആ സംഭവത്തിന് ശേഷം ഞാൻ ആരുടെയും അനുവാദത്തിന് വേണ്ടി കാത്തുനിന്നിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആണ് ചെയ്യുന്നത്.അച്ഛൻ മരിച്ച ശേഷം ജീവിതത്തിൽ കുറേക്കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ആരും കൂടെ കാണില്ല.