Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

മമ്മൂക്ക എടുത്ത ചിത്രം പങ്കുവെച്ച് പ്രിയതമന് പിറന്നാൾ ആശംസയുമായി നസ്രിയ !!ഫോട്ടോ

ഫോട്ടോ

മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ. രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. ഭർത്താവിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് നസ്രിയ.മമ്മൂട്ടി എടുത്ത ചിത്രം പങ്കുവച്ച് ആശംസ കുറിപ്പുമായി നസ്രിയ. തന്റെ പ്രിയതമനും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായ ഷാനുവിന് പിറന്നാൾ ആശംസകൾ എന്നാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

‘‘എന്റെ പ്രിയതമൻ ഷാനുവിന് ജന്മദിനാശംസകൾ. നീ വജ്രത്തെപ്പോലെ വെട്ടിതിളങ്ങട്ടെ. നിന്നെപ്പോലെ നീ മാത്രമേയുള്ളൂ. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഏറ്റവും പ്രിയങ്കരനായ ഒരേ ഒരു മമ്മൂക്ക എടുത്ത ചിത്രം പങ്കുവയ്ക്കുന്നു.’’–നസ്രിയ പറഞ്ഞു.നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തുന്നത്.ഫഹദ് ഫാസിൽ സമൂഹ മാധ്യമങ്ങളിൽ സജീവമല്ല. നസ്രിയ പങ്കുവയ്ക്കുമ്പോൾ മാത്രമാണ് ഫഹദിന്റെ കുടുംബ ചിത്രങ്ങൾ പ്രേക്ഷകരും കാണുക.