Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

സ്വർണ്ണാഭരണങ്ങൾ കവർന്നശേഷം യുവതിയെ ഉപദ്രവിച്ചു ; മീശ വിനീത് വീണ്ടും അറസ്റ്റിൽ

മീശ വിനീത്

സോഷ്യൽ മീഡിയയിലൂടെ വൈറലായ മീശ വിനീത് വീണ്ടും അറസ്റ്റിൽ.സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലായത്.കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയും ‘മീശ വിനീത്’ എന്ന പേരിൽ സോഷ്യൽ മീഡിയയിലും അറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. വിനീത് പീഡനം മോഷണം തുടങ്ങിയ കേസിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു.

നിശ്ചിതദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വാക്കാൽ ഉറപ്പു നൽകിയ ശേഷമാണ് സ്വർണം കൈപ്പറ്റിയത്. കാലാവധി കഴിഞ്ഞതോടെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്.താൻ നിൽക്കുന്നിടത്ത് വന്നാൽ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഫോണിൽ കൂടി പറഞ്ഞത് അനുസരിച്ച് തിരുവനന്തപുരത്തു നിന്നും കെഎസ്ആർടിസി ബസിൽ യുവതി കിളിമാനൂരിൽ എത്തുകയായിരുന്നു. ബസിൽ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കിൽ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവതി കിളിമാനൂർ പൊലീസിൽ എത്തി ഇതു സംബന്ധിച്ച് പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു.

മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച്‌ 23നാണ്‌ കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികൾ കവർന്നത്‌.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്‌.‘ മീശ ഫാൻ ഗേൾ ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലുടെയും വിനീത് വിഡിയോകൾ പ്രചരിപ്പിച്ചു.