Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

മീനു ഇനി അനീഷിന്റെ ജീവിതപാതി; സോഷ്യൽ മീഡിയ താരം മീനു ലക്ഷ്മി വിവാഹിതയായി !! വിഡിയോ

വിഡിയോ

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ മീനു വി ലക്ഷ്മി വിവാഹിതയായി. അനീഷാണ് വരൻ. ഇൻസ്റാഗ്രാമിലും യൂട്യുബിലും സജീവമായ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. ഡാൻസ്, ഫാഷൻ, ലൈഫ്സ്റ്റൽ വീഡിയോസാണ് താരം കൂടുതലും ചെയ്യാറുള്ളത്.ചുവപ്പു സാരിയിൽ അതി മനോഹരിയായായാണ് മീനു വിവാഹത്തിനൊരുങ്ങിയത്. താലികെട്ടിയതിനു പിന്നാലെ ആർപ്പോ വിളിച്ച് വിവാഹം മീനുവും അശ്വിനും ആഘോഷമാക്കി.

അതിനിടെ, താലികെട്ടുന്നതിനു മുമ്പ് കൺഫ്യൂഷനടിച്ച് കാര്യങ്ങൾ ചോദിക്കുന്ന അശ്വിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.മീനുവിന്റെ സംഗീത നൈറ്റിന്റെ വിഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പെണ്ണ് കണ്ടത് മുതലുള്ള തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി മീനു പങ്കുവെച്ചിരുന്നു.വിവാഹവസ്ത്രവും ആഭരണങ്ങളും എടുക്കുന്ന വീഡിയോ ഒക്കെ ഇതിൽ ഉൾപ്പെടുന്നു.

2022 ആയിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. തീർത്തും അറേഞ്ച്ഡ് മാരേജ് ആയിരുന്നു തങ്ങളുടേത് എന്ന് മീനു വ്യക്തമാക്കി. എന്നാൽ പലരും പറഞ്ഞു പരത്തുന്നത് ഒരു പ്രണയവിവാഹം ആണെന്നാണ്. ഇത് കേട്ട് വീട്ടുകാർ പോലും ഞെട്ടിയിരിക്കുകയാണ് എന്നും താരം പറയുകയുണ്ടായി. നിരവധി സോഷ്യൽ മീഡിയ താരങ്ങളാണ് ഇരുവർക്കും ആശംസയുമായി എത്തിയത്.