Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

നടി മാളവികയുടെ വീട്ടിൽ മോഷണം ; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് തേജസ് !!

മാളവിക കൃഷ്ണദാസ്

മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷരുടെ പ്രിയ താരമാണ് മാളവിക കൃഷ്ണദാസ്.അടുത്തിടെയാണ് മാളവികയുടെ വിവാഹം. തേജസ് ജ്യോതിയാണ് വരന്.ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട് താരം.ഇപ്പോഴിതാ മാളവികയുടെ പട്ടാമ്പിയിലെ വീട്ടിൽ മോഷണശ്രമം നടന്നതിന്റെ ദൃശ്യങ്ങളാണ് തേജസ് പങ്കുവെച്ചിരിക്കുന്നത്.ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നു. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടന്നത്.

രാവിലെ ജോലിക്കാരി എത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലാണ്. പലതും പൊട്ടിച്ചിട്ടുമുണ്ട്. മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണ് മോഷ്ടാവ് പ്രധാനമായും കവ‍ർന്നത്. സ്വർണ്ണവും പണവും വീട്ടിൽ വച്ചിരുന്നില്ല എന്നതിനാൽ ഇത് നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു.പ്രധാന വാതിൽ കത്തി ഉപയോ​ഗിച്ച് കുത്തിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സംഭവത്തെ കുറിച്ച് തേജസ് പറഞ്ഞത് ഇങ്ങനെ…

‘ഞങ്ങൾ ഇപ്പോൾ പട്ടാമ്പിയിലെ മാളവികയുടെ വീട്ടിലാണ് ഉള്ളത്. ഇവിടെ ഇന്നലെ രാത്രി മോഷണം നടന്നിട്ടുണ്ട്.’ ‘അതിൽ ഞങ്ങൾ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് വന്നു. എല്ലാവരും സൂക്ഷിക്കുക. ഞങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. ചിലപ്പോൾ ഞങ്ങൾ ഉള്ള സമയത്താണ് മോഷണം നടന്നതെങ്കിൽ ചിലപ്പോൾ അയാൾ ഞങ്ങളേയും ആക്രമിച്ചേനെ.”തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ​ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അവിടെയും കയറാൻ അയാൾ ശ്രമിച്ചിരുന്നു. ദൃശ്യങ്ങൾ കണ്ടിട്ട് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ മെസേജ് അയച്ച് അറിയിച്ചാൽ അന്വേഷണത്തിന് ഉപകാരപ്പെടും.

അടുത്ത വീട്ടിൽ ആളനക്കം കേട്ടതുകൊണ്ട് മോഷ്ടാവ് അവിടെ കേറിയില്ല. അതുകൊണ്ട് വലിയൊരു അപകടം ഒഴിവായി.’ ‘ആയുധങ്ങളുമായിട്ടാണ് മോഷ്ടാവ് വന്നത്. കത്തിവെച്ച് മെയിൻ ഡോർ കുത്തി പൊളിച്ചു. മാത്രമല്ല വീട്ടിലെ എല്ലാ മുറികളിലും കയറി സാധനങ്ങൾ വലിച്ച് വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. അലമാരയും തുറന്നിട്ടുണ്ട്. പോലീസ് നായ എത്തിയിരുന്നു. മണം പിടിച്ച് വീടിന് പിറകിലുളള ഒഴിഞ്ഞ പറമ്പിലേക്കാണ് പോയത്.”മോഷ്ടാവിനെ മനസിലായിട്ടില്ല. അന്വേഷണം നടക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുക. വീടുകളിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാതിരിക്കുക’, എന്ന് പറഞ്ഞാണ് വീടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് തേജസ് പറഞ്ഞത്.