Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ഭയമില്ലാത്ത സ്ത്രീകൾ ഒരൊറ്റ ഫ്രെയിമിൽ, ഭാവനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ്‌ബോസ് താരം ലച്ചു.

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ശ്രദ്ധനേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു.

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ശ്രദ്ധനേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. നടിയും മോഡലുമായ ലെച്ചു നേരത്തെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയ ആണെങ്കിലും കൂടുതൽ ആളുകൾക്ക് സുപരിചിതയാകുന്നത് ബിഗ് ബോസിൽ എത്തിയതോടെയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മത്സരാർത്ഥിയായിരുന്നു ലെച്ചു. എന്നാൽ ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ഇടയ്ക്ക് വെച്ച് ഷോയിൽ നിന്ന് പുറത്തു വരേണ്ടി വരുകയായിരുന്നു താരത്തിന്.തൃശൂർ സ്വദേശിയായ ലച്ചു .

മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്.നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ്ലച്ചു .അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരെ വരുന്നുണ്ട്.

ബിഗ്‌ബോസ്സിൽ നിന്നും പുറത്തു വന്ന താരം തന്റെ പങ്കാളിയെ പരിചപ്പെടുത്തിയിരുന്നു.മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പങ്കാളി. ശിവാജി സംവിധായകനും ഫോട്ടോഗ്രാഫറുമാണെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ ഇവർ ബ്രേക്ക്‌അപ്പ് ആയ വിവരവും കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.സൗഹൃദപരമായി ആണ് ഞങ്ങൾ പിരിയുന്നത് എന്നാണ് ഇവർ പറഞ്ഞത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോയാണ്. ഭാവനയ്ക്ക് ഒപ്പമുള്ള ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നടികർതിലകം എന്ന സിനിമ ലൊക്കേഷനിൽ നിന്നുള്ള ഭാവനയ്ക്ക് ഒപ്പമുള്ള സെൽഫിയാണ് പങ്കുവെച്ചത്.ഫോട്ടോയ്ക്ക് താരം ക്യാപ്ഷൻ കുറിച്ചത് ഇങ്ങനെ,ഒരു ഫ്രെയിമിൽ ഭയമില്ലാത്ത സ്ത്രീകൾ. ഭാവനാ, നിങ്ങൾ വളരെ അടിസ്ഥാനപരവും പ്രകാശവും സ്നേഹവും നിറഞ്ഞതുമാണ്, നിങ്ങൾക്ക് കൂടുതൽ ശക്തിയുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.