Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ഒരുമയുടെയും കലർപ്പില്ലാത്ത സൗഹൃദത്തിന്റെയും മനോഹര നിമിഷം; ഗീതയ്ക്കും വിഷ്ണുവിനും കൈപിടിച്ച് കൊടുത്ത് പാണക്കാട് തങ്ങളും

ഇതാണ് യഥാര്‍ത്ഥ കേരള സ്‌റ്റോറി

വര്‍ഷങ്ങളായി വേങ്ങര മനാട്ടിപ്പറമ്പിലെ റോസ്മാനര്‍ ഷോര്‍ട് സ്റ്റേ ഹോമില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനി ഗീതയ്ക്ക് കൂട്ടായി കോഴിക്കോട് സ്വദേശി. ക്ഷേത്രപൂജാരി ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് വിവാഹ ചടങ്ങ് നടന്നത്.വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുങ്ങിയ വിവാഹം വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്
നടന്നു. ക്ഷേത്രമുറ്റത്ത് കൈപിടിച്ച് കൊടുക്കാന്‍ പാണക്കാട് തങ്ങളും മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഒരുമിച്ച് എത്തി.

പ്രദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മഹല്ല് ഭാരവാഹികളും അമ്പല കമിറ്റി ഭാരവാഹികളു നാട്ടുകാരും പങ്കെടുത്തു.തുടര്‍ന്ന് നടത്തുന്ന വിവാഹ സല്‍ക്കാരത്തിന് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി. ഇവിടത്തെ അന്തേവാസികള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി ഭക്ഷണം നല്‍കി വരുന്നത് വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ്. വിവാഹത്തില്‍ പങ്കെടുത്ത് കുഞ്ഞാലിക്കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ;

ജീവിതത്തിലെ ധന്യമായ ദിവസങ്ങളിൽ ഒന്നാണിന്ന്.ഇന്ന് വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ അഗതി മന്ദിരത്തിലെ സഹോദരി ഗീതയുടെ കല്യാണ ചടങ്ങുകൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുമ്പോ മനസ്സ് നിറഞ്ഞ ചാരിതാർത്ഥ്യമായിരുന്നു.വർഷങ്ങൾക് മുൻപ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും,നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകർ. പന്തലുയർന്നത് ശ്രീ അമ്മാഞ്ചേരി കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്.

ക്ഷേത്ര കമ്മിറ്റി എല്ലാത്തിനും കൂടെ നിന്നു. സ്നേഹവും പിന്തുണയുമായി നാടും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചേർന്ന് നിന്നപ്പോൾ സൗഹാർദ്ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്കാരമായി അത് മാറി.എന്റെ നാടിന്റെ ഒരുമയുടെയും, കലർപ്പില്ലാത്ത സൗഹൃദത്തിന്റെയും സാക്ഷ്യപെടുത്തലിന്റെ മനോഹ ചിത്രങ്ങളായിരുന്നു ഇന്ന് ആ ക്ഷേത്ര മുറ്റത്ത് നിറഞ്ഞു കണ്ടത്.ഇത് മാതൃകയാക്കേണ്ട വലിയൊരു സന്ദേശമാണ്.വൈവാഹിക ജീവിതത്തിലേക്ക് പുതു ചുവട് വെക്കുന്ന വിഷ്ണുവിനും ഗീതക്കും മംഗളാശംസകൾ.