Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ഗ്ലാമർ ചിത്രങ്ങളുമായി 96-ലെ ജാനു; വിമർശനവുമായി ആരാധകർ !!

ഫോട്ടോ

96ൽ കുട്ടി ജാനുവായി എത്തി ഏവരുടേയും ശ്രദ്ധ കവർന്ന താരം ഗൗരി ജി കിഷൻ. മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘അനുഗ്രഹീതന്‍ ആന്‍റെണി’ എന്ന സിനിമയിലാണ്.ബിബിൻ ജോർജ്ജ് നായകനായ മാർഗ്ഗം കളി എന്ന സിനിമയിൽ ചെറിയ റോളിൽതാരം എത്തിയിരുന്നു. അനുഗ്രഹീതന്‍ ആന്‍റെണിയിലെ കാമിനി എന്ന പ്രണയ ഗാനം ഇതിനകം വൈറലായിട്ടുമുണ്ട്.സിനിമയിൽ നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാർഥ ജീവിതത്തിൽ വളരെ മോഡേൺ ആയ പെൺകുട്ടിയാണ്.

മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുള്ള നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.‘അനുരാഗം’ ആണ് നടിയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ.തമിഴിൽ മാസ്റ്ററിലും കർണനിലും ഗൗരി വേഷം ചെയ്തു. ഇപ്പോൾ സുഹൃത്തുകൾക്കും സഹോദരനും ഒപ്പം അവധി ആഘോഷിക്കാൻ മാലിദ്വീപിൽ പോയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ബീച്ചിൽ നിൽക്കുന്ന ചില ഗ്ലാമറസ് ഫോട്ടോസ് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കു നേരെ വിമർശനം. ഗൗരി ധരിച്ചിരിക്കുന്ന വസ്ത്രമാണ് വിമര്‍ശനങ്ങൾക്കിടയാക്കിയത്.

അടുത്തത് ബിക്കിനിയാകുമെന്നും എന്തിനാണ് ഈ ഗ്ലാമർ ഷോ എന്നുമാണ് വിമർശകർ കമന്റ് ചെയ്യുന്നത്. ഗൗരിയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നും നായികയാകാനുള്ള തയാറെടുപ്പാണോ എന്നും ചിലർ അഭിപ്രായപ്പെടുന്നു.