Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

പ്രകൃതിയിലേക്ക് ആഴ്ന്നിറങ്ങി എസ്തർ അനിൽ ; മറയൂരിൽ നിന്നുള്ള ചിത്രങ്ങളുമായി താരം!!

ഫോട്ടോസ്

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.സോഷ്യൽ മീഡിയയിൽ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ വൈറലാവാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറാലാകുന്നത്.മറയൂരിലെ ദി മഡ് ഹൗസ് റിസോർട്ടിൽ അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇരിക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകരുമായി എസ്തർ പങ്കുവച്ചിട്ടുമുണ്ട്. “പ്രകൃതിയുടെ ആലിംഗനത്തിന്റെ ശാന്തതയിൽ നഷ്ടപ്പെട്ടു..”, എന്ന ക്യാപ്ഷനോടെയാണ് അവിടെനിന്നുള്ള ചിത്രങ്ങൾ എസ്തർ പോസ്റ്റ് ചെയ്തത്. എസ്തറിനെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്ന് പലരും കമന്റും ഇട്ടിട്ടുണ്ട്.