Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

എലിഫന്റ് വിസ്പറേഴ്സ് സംവിധായികയോട് 2 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് ബൊമ്മനും ബെല്ലിയും.

എലിഫന്റ് വിസ്പറേഴ്സ്’ സംവിധായികയോട് 2 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് ബൊമ്മനും ബെല്ലിയും.

എലിഫന്റ് വിസ്പറേഴ്സ്’ സംവിധായികയോട് 2 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് ബൊമ്മനും ബെല്ലിയും.പ്രോജക്ടിൽനിന്നു കിട്ടുന്ന വരുമാനത്തിൽനിന്ന് ഒരു തുകയും വീടും വാഹനവും നൽകാമെന്ന് സംവിധായികയും നിർമാതാക്കളും വാഗ്ദാനം ചെയ്തിരുന്നു എന്നാൽ അതൊന്നും ചെയ്തില്ല എന്നത് മാത്രമല്ല പ്രധാനമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും അടക്കം നൽകിയ സാമ്പത്തിക സഹായങ്ങൾ സംവിധായികയും നിർമാതാക്കളും എടുക്കുകയും ഇവർക്ക് നൽകിയില്ല എന്നും ബൊമ്മനും ബെല്ലിയും ആരോപിക്കുന്നു.

ഓസ്കർ നേടിയതിന്റെ വിജയാഘോഷ സമയത്ത് ഓസ്‌കർ പ്രതിമയിൽ തൊടാൻപോലും അനുവദിച്ചിരുന്നില്ല. ഈ ഡോക്യുമെന്ററിക്ക് ശേഷം ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടു.ഇവരുടെ വാക്കുകളിലേക്ക്,സിനിമയിലെ വിവാഹരം​ഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാർതികി ​ഗോൺസാൽവസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാൽ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഒരു ലക്ഷം രൂപയ്ക്കടുത്ത് വരും. ചിത്രീകരണം കഴിഞ്ഞാൽ തിരികെത്തരാമെന്ന് പറഞ്ഞിട്ടാണ് അതു കൊടുത്തതെങ്കിലും ഇതുവരെ ആ പണം അവർ തിരികെ തന്നിട്ടില്ല.

അവരെ വിളിക്കുമ്പോൾ തിരക്കാണെന്നും തിരികെ വിളിക്കാമെന്നുമാണ് പറയുന്നത്. പക്ഷേ ഇതുവരെയും വിളിച്ചിട്ടില്ല.മുംബൈയിൽനിന്ന് കോയമ്പത്തൂരിലെത്തിയ ശേഷം നീലഗിരിയിലെ വീട്ടിലേക്ക് പോകാനുള്ള പണമില്ലായിരുന്നു. അവരോട് ചോദിച്ചപ്പോൾ കൈയിൽ പണമില്ലെന്നാണ് മറുപടി കിട്ടിയത്. തരാനുള്ള പണമെല്ലാം തന്നെന്നാണ് കാർതികി പറഞ്ഞത്. എന്നാൽ ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 60 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കാര്‍ത്തികി ഗോസോല്‍വസ് ആണ് സംവിധായകന്‍. നിര്‍മ്മാണം ഗുനീത് മോംഗ. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടിയത്. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്.തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. മുതുമലയിലെ ആനക്കുട്ടികളെ പരിശീലിപ്പിക്കുന്ന ദമ്പതികളുടെ കഥയാണ് ചിത്രം.