Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് വന്ന മച്ചാൻ വർ​ഗീസിനെ സീനിന്റെ ഭാഗമാക്കി ; തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ് ഓർമകൾ പങ്കുവെച്ച് ദിലീപ്!!

'കഥ കേൾക്കാൻ പോയ ഞാൻ ശത്രുഘ്നനായി ; ദിലീപ് പറയുന്നു

കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് ദിലീപ് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.തന്റെതായ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.ദിലീപും റാഫിയും ഒന്നിച്ചപ്പോഴൊക്കെ പ്രേക്ഷകർക്ക് ചിരി മാത്രമെ തന്നിട്ടുള്ളൂ. തെങ്കാശിപ്പട്ടണം പോലുള്ള സിനിമകൾ അതിനുള്ള ഉദാഹരണങ്ങളാണ്.ഒരിടവേളയ്ക്ക് ശേഷം ഒരു ദീലിപ് സിനിമ തിയേറ്റർ റിലീസിന് എത്താൻ പോവുകയാണ്. വോയ്സ് ഓഫ് സത്യനാഥൻ.

2019ൽ മൈ സാന്റയാണ് ഏറ്റവും അവസാനം തിയേറ്ററിൽ റിലീസ് ചെയ്ത ദിലീപ് സിനിമ. പിന്നീട് കേശു ഈ വീടിന്റെ നാഥൻ എന്നൊരു സിനിമ പ്രേക്ഷകരിലേക്ക് എത്തിയെങ്കിലും അത് ഒടിടി റിലീസായിരുന്നു.ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റാഫിക്കൊപ്പം സിനിമകൾ ചെയ്തപ്പോഴുള്ള അനുഭവങ്ങൾ ദിലീപ് പങ്കുവെച്ചിരിക്കുകയാണ്.തെങ്കാശിപ്പട്ടണം സിനിമയിലെ ‘ശത്രുഘ്നൻ’ എന്ന കഥാപാത്രം താൻ ചോദിച്ചു വാങ്ങിച്ച വേഷമാണെന്ന് ദിലീപ് പറയുന്നത്.സുരേഷ് ഗോപിയും ലാലും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ കഥ കേൾക്കാൻ റാഫി വിളിച്ചപ്പോഴാണ് ഈ കഥാപാത്രം തനിക്കു നൽകുമോ എന്ന് റാഫി–മെക്കാർട്ടിനോട് ചോദിക്കുകയായിരുന്നുെവന്ന് ദിലീപ് പറയുന്നു.

ഇതുപോലെ തെങ്കാശിപ്പട്ടണം സിനിമയുടെ ചിത്രീകരണത്തിനിടയിലും രസകരമായ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും തന്റെ ശരീരത്തിൽ കാടിവെള്ളം ഒഴിക്കുന്ന രംഗത്തിൽ ആദ്യം മച്ചാൻ വർഗീസിനെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നുവെന്നും ദിലീപ് പറഞ്ഞു.’ആ കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അയാളില്ലാതെ കഥ പോകില്ലെന്ന് എനിക്ക് മനസിലായിരുന്നു. അങ്ങനെയാണ് ഞാൻ ശത്രുഘ്നനായത്. ഒരോ സീൻ എടുക്കുമ്പോഴും ഇംപ്രവൈസേഷൻ നടക്കും. കാടിവെള്ളം കാവ്യയുടെ കയ്യിൽ നിന്നും വാങ്ങി തലയിൽ ഒഴിക്കുന്ന സീനിന്റെ ഷൂട്ട് നടക്കുമ്പോൾ വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് വന്നതാണ് മച്ചാൻ വർ​ഗീസ്.ഉടനെ അ​ദ്ദേഹത്തെ കൂടി സീനിൽ പിടിച്ചിട്ട് ഇംപ്രവൈസേഷൻ നടത്തി. ആ സീനിനൊക്കെ തിയേറ്ററിൽ ചിരിപ്പൂരമായിരുന്നുവെന്നും ദിലീപ് പറയുന്നു.