Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘മഹാലക്ഷ്മി ഇപ്പോൾ യുകെജിയിൽ,ഭയങ്കര കാന്താരിയാണ്’ ; കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ദിലീപ്!!

'മാമാട്ടിയെന്ന് പേരിട്ടത് അവൾ! ,ദിലീപ് പറയുന്നു

കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് ദിലീപ് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.തന്റെതായ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.ദിലീപിൻറെയും മഞ്ജുവിന്റെയും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മീനാക്ഷി അച്ഛനൊപ്പമാണ്. ടിക്ടോകിലൂടെ മീനാക്ഷി സജീവമായിരുന്നു.ഇപ്പോൾ കാവ്യക്കും മക്കൾക്കുമൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് നടൻ. വിവാഹത്തിന് ശേഷം കാവ്യാ മാധവൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ് കാവ്യയുടെ പൂർണ ശ്രദ്ധ.അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. മുൻപ് വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. കൂടുതലും ചേച്ചി മീനാക്ഷിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ആരാധകർ കണ്ടിരുന്നത്.

ഇപ്പോഴിതാ ഇളയമകൾ മഹാലക്ഷ്മിയെക്കുറിച്ചുള്ള വിശേഷങ്ങൾ തുറന്നു പറയുകയാണ് ദിലീപ്. മഹാലക്ഷ്മി യുകെജിയിൽ ചേർന്നെന്നും ചെന്നൈയിൽ ആണ് പഠനമെന്നും ദിലീപ് പറഞ്ഞു. ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് ഒരു യൂട്യൂബ് ചാനലിൽ മക്കളുടെ വിശേഷങ്ങൾ ദിലീപ് തുറന്നു പറഞ്ഞത്.‘‘മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്. രണ്ടു ദിവസം ഷൂട്ട് ഒക്കെ കഴിഞ്ഞ് ലേറ്റ് ആയിട്ടാണ് ഞാൻ ഉറങ്ങിയത്. അവൾ യുകെജിയിൽ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകുന്നതിനു മുൻപേ വിളിച്ചിട്ടുണ്ടായിരുന്നു ഞാൻ ഫോൺ എടുത്തില്ല. ഉറങ്ങി എണീറ്റ് ഫോണിൽ നോക്കുമ്പോൾ ഒരു വോയ്‌സ് നോട്ട് അയച്ചേക്കുന്നു. ‘‘അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ.’’ അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ ‘‘ഇനി അച്ഛൻ വിളിക്കും നമ്മൾ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.’’ അവൾ പഠിക്കുന്നത് ചെന്നൈയിൽ ആണ്.

കാവ്യയും മഹാലക്ഷ്മിയും ചെന്നൈയിൽ ആണ് ഇപ്പോഴുള്ളത്. അവള്‍ തന്നെ അവളെ വിളിക്കുന്നത് മാമാട്ടി എന്നാണ്. മഹാലക്ഷ്മി എന്ന പേര് പറയാൻ പറ്റാത്തതുകൊണ്ട് എന്ത് പേര് വിളിക്കും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്നു ചോദിച്ചാൽ മഹാലക്ഷ്മി എന്നു പറയണം എന്നൊക്കെ പഠിപ്പിച്ചിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് അത് മാമാട്ടിയായി. മൂത്തമകൾ മീനൂട്ടിയും മഹാലക്ഷ്മിയും ചെറുപ്പത്തിലേ ഫോട്ടോയിൽ കാണാൻ ഒരേപോലെയാണ്. അവർ രണ്ടും തമ്മിൽ നല്ല ബോണ്ട് ആണ്.’’ ദിലീപ് പറയുന്നു. വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത്.ചിത്രം ജൂലൈ 14ന് തിയേറ്ററുകളിൽ എത്തും.