Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

സാംസ്കാരിക രംഗത്തിന്റെ നേർചിത്രം: ഭീമൻ രഘുവിനെ പരിഹസിച്ച് ഡോ. ബിജു

ഭീമൻ രഖു

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം നടത്തിയത്.അവാർഡ് പ്രഖ്യാപനത്തിൽ നടന്ന ചില രംഗളങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടൻ ഭീമൻ രഘുവിനെ പരിഹസിച്ച്സംവിധായകൻ ഡോ. ബിജു. കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രമാണ് ഈ കാണുന്നതെന്ന് ചടങ്ങിൽ നിന്നുള്ള ഭീമൻ രഘുവിന്റെ ചിത്രം പങ്കുവച്ച് ബിജു കുറിച്ചു.

സംസ്ഥാന ചലചിത്ര പുരസ്കാര ചടങ്ങിലാണ് മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ഭീമൻ രഘു ആദരവ് പ്രകടിപ്പിച്ചത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനിറ്റും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പായിരുന്നു.എപിക്കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രം ..ചിലർ പരസ്യമായി പ്രകടിപ്പിക്കുന്നു . ചിലർ മാനസികമായി പ്രകടിപ്പിക്കുന്നു ..അത്രയേ ഉള്ളൂ വ്യത്യാസം -ഡോ.ബിജു കുറിച്ചു.

‘‘മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേൾക്കുക. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛൻ, നല്ലൊരു കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്-ഭീമൻ രഖു പറഞ്ഞു.