Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

എന്നും ഓർമകളിൽ ഉണ്ടാകും, സിദ്ധിഖിന്റെ വേർപാടിൽ വേദനയോടെ ഭാവന.

മലയാളസിനിമയിലെ പ്രിയ സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വിവരം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്

മലയാളസിനിമയിലെ പ്രിയ സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വിവരം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്.ഇന്നലെ രാത്രി സിദ്ധിഖിന്റെ മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.ഇന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കുകയാണ്. അതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും . കബടക്കം സെൻട്രൽ ജുമാമസ്ജിദിൽ നാളെ വൈകുന്നേരം 6 മണിയ്ക്ക്.നിരവധി പേരാണ് താരത്തെ ഒരു നോക്ക് കാണാൻ അവിടേക്ക് എത്തുന്നത്.

ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ആണ്. സിദ്ധിഖിന്റെ ചിത്രം പങ്കുവെച്ച്,ഭാവന കുറിച്ചത് ഇങ്ങനെ, സമാധാനത്തോടെ വിശ്രമിക്കൂ, എന്നും ഓർമകളിൽ ഉണ്ടാകും. നിരവധി പേരാണ് അനുശോചനം അറിയിച്ചു എത്തിയത്.ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വാർത്ത മലയാളികൾ വേദനയോടെയാണ് കേട്ടത്.

കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.താരങ്ങൾ അടക്കം അടുത്ത സുഹൃത്തുക്കൾ ഇദ്ദേഹത്തെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.