Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

സുരക്ഷിതമായി ടേക്ക് ഓഫും ലാൻഡിങ്ങും കഴിഞ്ഞു: മകളുടെ ഫോട്ടോ പങ്കുവച്ച് ബേസിൽ ജോസഫ്

ഫോട്ടോ

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ബേസിൽ ജോസഫ്.ബേസിലിന്റെ മിന്നൽ മുരളി,ജയജയ ജയഹേ എന്ന സിനിമകൾ വൻ ഹിറ്റായിരുന്നു. അതെല്ലാം തന്നെ വമ്പൻ കളക്ഷൻ കിട്ടിയ ചിത്രങ്ങൾ ആയിരുന്നു.തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.ഫെബ്രുവരി 15 നാണ് നടൻ ബേസിൽ ജോസഫിനും എലിസമ്പത്തിനും പെൺകുഞ്ഞ് പിറന്നത്. ബേസിൽ ആണ് കുഞ്ഞിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്ക് ഒപ്പമാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്.അതിൽ ശ്രദ്ധേയമാകുന്നത് കുഞ്ഞിന്റെ പേര് ആണ്.

ഹോപ്പ് എന്നാണ് പേര് നൽകിയിരിക്കുന്നത്.മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസിൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് രസകരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്.

കമിഴ്ന്നു കിടന്ന് കൈകൾ വായുവിലേക്ക് ഉയർത്തി കളിക്കുന്ന ഹോപ്പിനെയാണ് ചിത്രത്തിൽ കാണുക. സുരക്ഷിതമായി ടേക്ക് ഓഫും ലാൻഡിങ്ങും കഴിഞ്ഞുവെന്നാണ് ചിത്രങ്ങൾക്കൊപ്പം ബേസിൽ കുറിച്ചിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.