Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘എൻ തങ്കമേ. എൻ വൈരമേ.’; ഒരു വർഷത്തിനു ശേഷം അമ്മയെ കണ്ട സന്തോഷം ബാല

വിഡിയോ

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു.അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

എലിസമ്പത്തും ആയി വളരെ സന്തോഷത്തിലാണ് ഇവർ മുന്നോട്ട് പോകുന്നത്. എലിസമ്പത്തും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് വീഡിയോകളിലൂടെ എത്തിക്കാറുണ്ട്.കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ് താരം.ഇപ്പോഴിതാ ഒരു വർഷത്തിനുശേഷം അമ്മയെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ഭാര്യ എലിസബത്തിനൊപ്പമാണ് അമ്മയെ കാണാൻ ബാല ചെന്നൈയിൽ എത്തിയത്.

താൻ ഒരു വർഷത്തിന് ശേഷം അമ്മയെ കാണാൻ ചെന്നൈയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് ബാല വീഡിയോ ആരംഭിച്ചത്.ആശുപത്രിയിലായിരുന്നപ്പോൾ‌ സഹോദരൻ സിരുത്തെ ശിവയും മറ്റ് ബന്ധുക്കളുമാണ് ആശുപത്രിയിലേക്ക് വന്നത്. അമ്മ അസുഖങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകളാൽ വന്നിരുന്നില്ല.’കൃത്യം ഒരുവര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ ചെന്നൈയിലേക്ക് പോവുന്നത്. വീട്ടില്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയാണ്. ഞാന്‍ ആശുപത്രിയില്‍ നിന്നും തിരികെ വന്നിരുന്നില്ലെങ്കില്‍ എന്റെ അമ്മയ്ക്ക് എന്നെ കാണാന്‍ പറ്റുമായിരുന്നില്ല. അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സങ്കടമായിരുന്നു. കൂളിംഗ് ഗ്ലാസൊക്കെ വെച്ച് സ്‌റ്റൈലിഷായി ഞങ്ങള്‍ അമ്മയെ കാണാന്‍ പോവുകയാണ്.’

‘ജീവന്‍ തിരികെ കിട്ടിയതിനും എനിക്കും എലിസബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു’, എന്നാണ് വീഡിയോയിൽ ബാല പറഞ്ഞത്. ബാലയെ കണ്ടതും ആരതി ഉഴിഞ്ഞാണ് അമ്മ വീട്ടിലേക്ക് സ്വീകരിച്ചത്. ‘എൻ തങ്കമേ… എൻ വൈരമേ…’ എന്ന് ബാലയെ വിളിച്ച് അമ്മ വാരിപ്പുണരുന്നതും കരയുന്നതും വീഡിയോയിൽ കാണാമായിരുന്നു.ചെന്നൈയ്ക്ക് പോകുകയാണെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം മറ്റൊരുവ വിഡിയോയും ബാല പങ്കുവച്ചിരുന്നു.

‘‘ഈ ദിവസം ഞാന്‍ അനുഭവിക്കുന്ന സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്റെ ചേച്ചിയെയും സഹോദരനേയുമെല്ലാം കാണാന്‍ പോവുന്നു. അമ്മയെ കാണുന്നു, സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നു. ഇത്രയും കാലത്തിന് ശേഷമായാണ് അവര്‍ എന്നെ ജീവനോടെ കാണാന്‍ പോവുന്നത്. അതിന് ഞാന്‍ മലയാളികളോട് കടപ്പെട്ടിരിക്കുന്നു.’’–ബാലയുടെ വാക്കുകൾ