Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് അര്‍ച്ചന സുശീലന്‍ ; ആശംസയുമായി ആരാധകർ!!

ഫോട്ടോ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അർച്ചന സുശീലൻ.പുനര്‍ജന്മം എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ പ്രശസ്‍തയായ അര്‍ച്ചന ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.നെഗറ്റീവ് വേഷത്തിലാണ് കൂടുതൽ ശ്രദ്ധേയ ആയിരിക്കുന്നത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും താരം കൂടുതൽ പ്രശസ്തി നേടിയിരുന്നു.താരം തൻ്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്കാറുണ്ട്.

എന്റെ മാനസപുത്രി എന്ന പരമ്പരയിലെ വേഷം ചെയ്തതോടെ കലാ ജീവിതത്തിൽ വഴിത്തിരിവായി. മലയാളത്തിലും തമിഴിലും അർച്ചന അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷകരമായ ഒരു വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താൻ അമ്മയാകാൻ പോകുന്നു എന്നാണ് അർച്ചന അറിയിച്ചത്. സമൂഹ മാധ്യമം വഴി ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് സന്തോഷ വാർത്ത അറിയിച്ചത്. അർച്ചനയുടെ വയറിൽ ചേർത്തുപിടിക്കുന്ന ഭർത്താവ് പ്രവീണിന്റെ ചിത്രമാണ് പങ്കുവച്ചത്.

നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്. അവതാരകയായ ആര്യ ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്.2021ലാണ് അർച്ചന പ്രവീൺ നായരെ വിവാഹം ചെയ്തത്. അമേരിക്കയിൽ വച്ചായിരുന്നു വിവാഹം. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു.