Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

സാരിയിൽ ഗ്ലാമറസ് ലുക്കിൽ അനുപമ ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ !! ഫോട്ടോ

ഫോട്ടോ

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പോയത്. മോളിവുഡിൽനിന്നും ടോളിവുഡിലെത്തിയപ്പോൾ അനുപമയുടെ ലുക്ക് തന്നെ മാറി.മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. ഈയ്യിടെ മലയാളത്തിലേക്ക് തിരികെ വരികയും ചെയ്തു അനുപമ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്.മലയാളം ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിരുന്നു.അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.മലയാളത്തില്‍ സുരേഷ് ഗോപി നായകനാകുന്ന െജഎസ്കെ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

ജാനകി എന്ന ടൈറ്റിൽ കഥാപാത്രമായായാണ് അനുപമ എത്തുക. തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് അനുപമയുടേതായി ഒരുങ്ങുന്നത്.അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം.

ഹോട്ട് ആൻഡ് ഗ്ലാമറസ് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് ആൻഡ് സ്റ്റൈലിങ്ങും അനുപമയാണ്. നിരവധിപ്പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്.