Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ആനിമലിലൂടെ ഐടിഐ പെൺകുട്ടികൾ നേടുന്നത് 500 കോടി വരുമാനം.

കീർത്തി ജാംഗ്ര,നീതു യാദവും ചേർന്ന് നടത്തുന്ന തങ്ങളുടെ ബിസിനസ്സിൽ നിന്നും 500 കോടി ലാഭം.

കീർത്തി ജാംഗ്ര,നീതു യാദവും ചേർന്ന് നടത്തുന്ന തങ്ങളുടെ ബിസിനസ്സിൽ നിന്നും 500 കോടി ലാഭം.അനിമൽ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ക്ഷീരകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുക, കന്നുകാലി വ്യാപാരവും ഡയറി ഫാമിംഗും പ്രവർത്തിക്കാൻ കൂടുതൽ ലാഭകരമായ ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ഇവർ.2019 നവംബറിൽ, കീർത്തിയും നീതുവും തങ്ങളുടെ രണ്ട് സഹപ്രവർത്തകർക്കൊപ്പം ആനിമൽ എന്ന ഓൺലൈൻ കന്നുകാലി വിപണി ആരംഭിക്കാൻ തീരുമാനിച്ചു. ബംഗുളുരുവിലെ ഒരു ചെറിയ വാടക മുറിയിലാണ് ഈ സംഘത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ.

അനിമൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ആനിമലിന്റെ നിയമപരമായ പേര്. മറ്റെല്ലാ സ്റ്റാർട്ടപ്പുകളും പോലെ തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടുകൾ ഇവരും നേരിട്ടിരുന്നു.എന്നാൽ ആത്മവിശ്വസം കൈവെടിയാൽ ഈ കുട്ടികൾ തയ്യാറായില്ല. കന്നുകാലികളെ വാങ്ങാൻ താൽപര്യമുളള ആളുകൾ കൂടുതൽ ഓർഡർ എടുക്കാൻ തുടങ്ങിയതോടെ ഇവരുടെ ഈ നൂതനവും വ്യത്യസ്തവുമായ ആശയം ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി.

ക്ഷീരകർഷകർക്ക് കൂടുതൽ ലാഭവും വരുമാനം കിട്ടുക എന്ന ലക്ഷ്യം നടന്നു. അതോടെ കൂടുതൽ പേർ ആനിമൽ ഉപയോഗിക്കാൻ തുടങ്ങി.ആനിമൽ പ്ലാറ്റ്‌ഫോമിന്റെ വരുമാനം 2022 സാമ്പത്തിക വർഷത്തിൽ 7.4 കോടിയായും ആകെ ആസ്തി 565 കോടി രൂപയായും വർധിച്ചു.2019 ൽ ആരംഭിച്ച ഈ പ്രസ്ഥാനം ഒരു വർഷം കൊണ്ട് തന്നെ നേടിയത് 148 മടങ്‌.കമ്പനിയുടെ വരുമാനത്തിന്റെ 90 ശതമാനവും കന്നുകാലി വ്യാപാരത്തിൽ നിന്നാണ്. ബാക്കി 10% ആരോഗ്യ സംരക്ഷണം, കൃത്രിമ ബീജസങ്കലനം, മാർക്കറ്റ് പ്ലേസ് കമ്മീഷൻ എന്നിവയിൽ നിന്നാണ്