Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘ഇനിയും മിണ്ടാതിരിക്കനാകില്ല’ ; ദയ അശ്വതിയ്‌ക്കെതിരെ പരാതി നൽകി അമൃതാ സുരേഷ്!!

അമൃത സുരേഷ്

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.ഇപ്പോഴിതാ വർത്തയാകുന്നത് താരത്തിന്റെ പോസ്റ്റാണ്.തനിക്കെതിരായ വ്യാജ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അമൃത . അമൃതയുടെ മകള്‍ അന്തരിച്ചു എന്ന വാര്‍ത്തയ്‌ക്കെതിരെയാണ് താരത്തിന്റെ പ്രതികരണം.

പരാതിയുടേയും പരാതിയ്ക്ക് കാരണമായ വാര്‍ത്തയുടേയും ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്. ഇനി മിണ്ടാതിരിക്കാനാകില്ല എന്നാണ് അമൃത പറയുന്നത്.ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചതായിരുന്നു അന്നത്തെ യഥാർത്ഥ വാര്‍ത്ത. എന്നാല്‍ മലയാളത്തിലെ അമൃത ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോയാണ് ഈ വാർത്തയ്ക്കുള്ള ചിത്രങ്ങളായി നല്‍കിയിരുന്നത്.പലപ്പോഴും വിവാദങ്ങൾ പിന്തുടരുന്ന ഒരു താരമാണ് ഗായിക അമൃത സുരേഷ്. തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ് രംഗത്തുവന്നിട്ടുണ്ട്.
പരാതി നല്‍കിയതിന്റെ രേഖകള്‍ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.കഴിഞ്ഞ രണ്ട് വര്‍ഷമായി ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുകയാണെന്ന് അമൃത സുരേഷ് പറഞ്ഞു.

ഇതിനെതിരെ നടപടി എടുക്കുക അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പറഞ്ഞ അമൃത, ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിച്ചു. മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെ ആണ് അമൃത മറ്റൊരു പരാതി നല്‍കിയത്.ഈ വിഷയത്തിലാണ് അമൃത ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.കുറച്ചധികമായി വ്യാജ വാര്‍ത്തകളുടെയും വ്യക്തിഹത്യകളുടേയും വേദനിപ്പിക്കുന്ന കഥകളുടേയും തിരിച്ചടികള്‍ ഞാന്‍ സഹിക്കുകയാണ്. എല്ലാം എന്റെ കുടുംബത്തിന്റെ പേര് നശിപ്പിക്കുന്നതിനായി ലക്ഷ്യം വച്ചുള്ളതാണ്. എന്റെ മൗനം ഇവിടെ അവസാനിക്കുന്നു. അന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാം എന്ന് കരുതുന്നവര്‍ക്ക് വ്യക്തമായൊരു സന്ദേശം നല്‍കണം എനിക്കെന്നും അമൃത പറയുന്നു. സത്യസന്ധവും മാന്യവുമായ ഒരു ഓണ്‍ലൈൻ ഇടം വളര്‍ത്തിയെടുക്കാൻ എല്ലാവര്‍ക്കും ശ്രമിക്കാമെന്നും അമൃത കൂട്ടിച്ചേര്‍ത്തു.