Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

‘മൂക്ക് പ്ലാസ്റ്റിക് സർജ‍റി ചെയ്തോ?’; ആരാധകരുടെ ചോദ്യത്തിനു മറുപടിയുമായി അമൃത സുരേഷ്!!

അമൃത സുരേഷ്

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അമൃത സുരേഷ്. വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും വിവിധ പരീക്ഷണങ്ങൾ നടത്തുന്ന ഗായികയ്ക്ക് ആരാധകരും ഏറെയാണ്.താരത്തിന്റെ മൂക്ക് പ്ലാസ്റ്റിക് സർജറി ചെയ്തുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ സജീവമായിരുന്നു. ഗായികയുടെ മൂക്ക് അതിമനോഹരമാണെന്നും അത് സർജറിയിലൂടെ രൂപപ്പെടുത്തിയാകാമെന്നുമായിരുന്നു ആരാധകരുടെ സംശയം.

അമൃതയുടെ പോസ്റ്റുകൾക്കു താഴെ കമന്റിലൂടെ പലരും ഇക്കാര്യം ചോദിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ആരാധകരുെട സംശയത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായിക.താൻ മൂക്കിൽ എന്തെങ്കിലും സർജറി ചെയ്തോ എന്നു പലരും ചോദിച്ചെന്നും എന്നാൽ ഇല്ല എന്നാണ് തനിക്ക് അവരോടു പറയാനുള്ളതെന്നും അമൃത സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇത് തന്റെ യഥാർഥ മൂക്ക് ആണെന്നും ജന്മസഹജമായി കിട്ടിയതാണെന്നും അതിൽ കൃത്രിമമായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഗായിക വ്യക്തമാക്കി.