Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

ബാർബി ഗേളായി ക്യൂട്ട് ലുക്കിൽ അമേയ മാത്യു ; ഫോട്ടോസ് പങ്കുവെച്ച് താരം!!

ഫോട്ടോസ്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്യൂട്ട് ബാർബി ഗേൾ ചിത്രത്തിലെ ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത് ഗോകുൽ ആണ്.

വെസ്റ്റേൺ ലേഡിയാണ് മനോഹരമായ വസ്ത്രം നൽകിയിരിക്കുന്നത്. രേണു ആണ് നടിയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.’പണ്ട് ‘ഞാൻ ഒരു ബാർബി ഗേൾ’ എന്ന പാട്ട് ടിവിയിൽ കാണുമ്പോൾ ”അമ്പാടി ഡിസ്കമ്പാടി” എന്ന് പാടി കൊണ്ട് നടന്ന ഞാൻ , ഇന്ന് ഒരു ബാർബി ഫോട്ടോഷൂട്ട് ചെയ്തപ്പോൾ..ബാർബിയുടെ പാദരക്ഷകൾ അൽപ്പം വലുതായിപ്പോയി..’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.