Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

എന്റെ പ്രകടനം കണ്ട് അദ്ദേഹം എനിക്ക് വോട്ട് ചെയ്തു; ഷാജി കൈലാസിനെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് അഖിൽ മാരാർ

അഖിൽ മാരാർ

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ ആണ് എത്തിയത്.നിരവധി പേരാണ് അഖിലിന് ഫാൻസ്‌ ആയിട്ട് ഉണ്ടായിരുന്നത്. ബിഗ്‌ബോസ് വീട്ടിലെ മികച്ച ഒരു മത്സരാർഥി ആയിരുന്നു അഖിൽ. മാരാറിന് നിരവധി ഫാൻസ്‌ പേജുകളും ഒക്കെ ഉണ്ട്. ഇദ്ദേഹത്തിന്റെ ബിഗ്ബോസ് വീട്ടിലെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രേത്യേക സ്ട്രടെജി മനസിൽ കണ്ട് ആണ് ബിഗ്‌ബോസ് വീട്ടിൽ നിന്നത്.ബിഗ്‌ബോസ് ഹൗസിലെ 80 ശതമാനം വോട്ടുകലും അഖിൽ മാരാരിന് ആണ് വന്നത്.

പ്രേക്ഷകരെ ഏറെ മുൻമുനയിൽ നിർത്തിയ നിമിഷങ്ങൾ ആയിരുന്നു ബിഗ്‌ബോസ് സീസൺ 5.അഖിൽ മാരാരും റിനീഷയും ആണ് ടോപ് ടു ലിസ്റ്റിൽ ഉണ്ടയായിരുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഖിൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ്. അഖിൽ മാരാർ സംവിധായകനായ ഷാജി കൈലാസിനെ നേരിൽ കണ്ട സന്തോഷം ആരാധകരുമായി പങ്കുവെച്ചു. ബിഗ് ബോസ് കാണാതിരുന്ന അദ്ദേഹം തന്റെ പ്രകടനം കണ്ട് ഷോയുടെ പ്രേക്ഷകനായെന്നും തനിക്ക് വോട്ട് ചെയ്തുവെന്നും അഖിൽ മാരാർ കുറിപ്പിൽ പങ്കുവച്ചു. കുറിപ്പിന്റെ പൂർണരൂപം :

മലയാള സിനിമ സംവിധായകരിൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്..പിന്നീട് തിരുവന്തപുരതത് ഓഗസ്റ്റ് 15 ഫിലിമിൻ്റെ ഷൂട്ട് നടക്കുമ്പോൾ അതിൻ്റെ ചീഫ് അസോസിയേറ്റ്നേ സോപ്പിട്ട് സംവിധാന സഹായി ആവാൻ ശ്രമം നടത്തി..ഒഫീഷ്യൽ ആയി നിർത്തിയില്ല എങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ ഞാൻ അങ് കൂടി..പകർത്തിയെഴുത്ത് ഒക്കെ ഞാൻ ചെയ്ത് കൊടുത്തു..

അങ്ങനെ സിനിമ സെറ്റിൽ ധൈര്യമായി പോയി നിൽക്കാൻ കഴിഞ്ഞു..ഷാജി സാറിനെ നേരിൽ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്..ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിൻ്റെ ശിഷ്യനായി..13വർഷങ്ങൾക്ക് ശേഷം.ബിഗ് ബോസ് കാണാത്ത ഷാജി സാർ അവിചാരിതമായി എൻ്റെ ചില രംഗങ്ങൾ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..

എനിക്ക് 5വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാർ ചെയ്തു എന്ന് കേട്ടപ്പോൾ സത്യത്തിൽ അത്ഭുതവും ആശ്ചര്യവും തോന്നി..കപ്പടിച്ച് ഞാൻ ഇറങ്ങിയപ്പോൾ സാർ എന്നെ വിളിച്ചു..സന്തോഷം പങ്ക് വെച്ചു..ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം..ഏറെ അഭിമാനം ഈ നിമിഷം