Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team

സ്വന്തം സ്കൂൾ യൂണിഫോം സ്വയം തുന്നി അഞ്ചാം ക്ലാസുകാരി, തയ്യിക്കുന്നത് നിന്നുകൊണ്ട്; അഭിനന്ദനവുമായി മന്ത്രി

വിഡിയോ

തനിക്കിടേണ്ട യൂണിഫോം സ്വന്തമായി തുന്നി സോഷ്യൽ മീഡിയയിൽ താരമായ കൊച്ചു മിടുക്കിയെ അഭിന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി.മലപ്പുറം അണ്ണക്കമ്പാട് വെറൂർ എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അനാമികയാണ് സ്വന്തമായി തുന്നിയെടുത്ത യൂണിഫോം ഇട്ട് സ്കൂളിൽ പോകുന്നത്.

സോഷ്യൽ മീഡിയകളിൽ അനാമിക താരമായിരിക്കുന്നത്.ഈ മിടുക്കിയുടെ വിഡിയോ പങ്കുവച്ച് മനോഹരമായൊരു കുറിപ്പും അദ്ദേഹം പങ്കുവച്ചു അഭിനന്ദനം അറിയിച്ചത്.കാല്‍ എത്താത്തതിനാല്‍ നിന്നുകൊണ്ടാണ് അനാമിക തയ്ക്കുന്നത്.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനാമികയ്ക്ക് എന്റെ അഭിനന്ദനം..അത് മറ്റൊന്നും കൊണ്ട് അല്ല, ഒരു നൈപുണ്യശേഷി കൈവരിച്ചതിന് ..ഈ വിശാല ലോകത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ നൈപുണ്യ ശേഷി ഉള്ളവർ ആയി തന്നെ വളരണം..സ്വന്തം സ്കൂൾ യൂണിഫോം ഒറ്റക്ക് തയ്ച്ചെടുത്ത മലപ്പുറം അണ്ണക്കമ്പാട് വെറൂർ എ യു പി സ്കൂളിലെ അനാമിക.വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റിന് താഴെ അമാനികയ്ക്ക് അഭിനന്ദന പ്രവാഹമാണ്.