പ്രിൻസസ് ലുക്കിൽ തിളങ്ങി വൃദ്ധി വിശാൽ ; വൈറൽ ഫോട്ടോസ്

പിങ്ക് ഫ്രോക്കിൽ തിളങ്ങി വൃദ്ധി

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ‘എന്താ ചിരി.. എന്താ എനർജി.. തകർത്തു മോളെ..’ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയായിരുന്നു.

വൃദ്ധി കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്.വീഡിയോ വൈറൽ ആയതോടെ വൃദ്ധി നിരവധി ഷോകളിലും ഒക്കെ അതിഥിയായി എത്തിയിരുന്നു. സാറ എന്ന സിനിമയിലും കുട്ടിതാരം ചെറിയ വേഷത്തിൽ അഭിനയിച്ചു. ഇപ്പോഴിതാ വൈറൽ ആകുന്നത് വൃദ്ധിയുടെ പുതിയ ഫോട്ടോസാണ്.

വൃദ്ധിയുടെ ഡിസ്‌നി പ്രിൻസസ് ലുക്കിലുള്ള പിങ്ക് ഫ്രോക്കാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വൃദ്ധിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.ഫൈൻ ഷൂട്ടേഴ്സ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team