Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
ബ ലാത്സം ഗക്കേ സിൽ പ്രതിയായ സിനിമ നിർമാതാവ് വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം.കഴിഞ്ഞദിവസം ഇയാൾ ദുബായിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് പോലീസ് അറിയിച്ചത്. പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വിജയ് ബാബു ജോർജിയയിലേക്ക് രക്ഷപ്പെട്ടത്.നിലവിൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ.
വിജയ് ബാബുവിനെതിരെ ഉടൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും എന്ന് പൊലീസ് അറിയിച്ചു. പാസപ്പോർട്ട് റദ്ദാക്കിയതായി കൊച്ചി കമ്മിഷണർ സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ദിവസം പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജയ് ബാബു നേരത്തേ അയച്ച മെയിലിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിൽ വീഴ്ചവരുത്തിയതിനാൽ വിദേശകാര്യമന്ത്രാലയം പാസ്പോർട്ട് റദ്ദാക്കി.നടി പരാതി നൽകിയതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.