കേരളത്തിന്റെ പഞ്ചരത്നങ്ങളിലേക്ക് ഒരാൾ കൂടി, ഉത്തര ആൺകുഞ്ഞിന് ജന്മം നൽകി.

ഒറ്റ പ്രസവത്തിൽ 5 പോന്നോമനകൾ,ഒരു ആൺകുട്ടിയും 4 പെൺകുട്ടികളും. രാമാദേവിയ്ക്ക് 1995 നവംബർ 19 നാണ് ആദ്യപ്രസവത്തിൽ അഞ്ചു കുട്ടികളെ കിട്ടിയത്.

ഒറ്റ പ്രസവത്തിൽ 5 പോന്നോമനകൾ,ഒരു ആൺകുട്ടിയും 4 പെൺകുട്ടികളും. രാമാദേവിയ്ക്ക് 1995 നവംബർ 19 നാണ് ആദ്യപ്രസവത്തിൽ അഞ്ചു കുട്ടികളെ കിട്ടിയത്.എസ്എടി ആശുപത്രിയിലായിരുന്നു പഞ്ചരത്നങ്ങളുടെ ജനനം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിടുക്കന്മാരായ കുഞ്ഞുങ്ങൾ പുറത്തുവന്നത്.ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെ പേരിട്ടു.പേരുകൾ എല്ലാം തന്നെ കേൾക്കാൻ വെറൈറ്റി ഉണ്ട്.അച്ഛന്റെ പെട്ടെന്നുള്ള മരണം മക്കളുടെ ഒമ്പതാം വയസ്സിലാണ്.അതോടെ മക്കളെ വളർത്താനുള്ള ചുമതല ഒറ്റക്കായി.എങ്ങും എത്താത്ത മക്കളെ വളർത്തിയെടുക്കുക എന്നത് വലിയ ഒരു ചോദ്യച്ചിഹന്മായി മുന്നിൽ നിന്നു.അക്കാലത്ത് കടുത്ത ഹൃദ്രോഗ ബാധിതയായിരുന്നു രമാദേവി. പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി രമാദേവി പിന്നീട് ജീവിച്ചത് മക്കൾക്ക് വേണ്ടി മാത്രമാണ്.

കുടുംബത്തിന്റെ അരക്ഷിതാവസ്ഥയിൽ താങ്ങായി മാറിയത് കേരള സർക്കാരും. രമാദേവിയ്ക്ക് സർക്കാർ സഹായത്തോടെ ജില്ലാ സഹകരണ ബാങ്കിൽ ജോലി ലഭിച്ചു. ഇപ്പോൾ സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ബിൽ കളക്ടറായി ജോലി നോക്കുകയാണ് രമാദേവി.ഇവരുടെ വിവാഹം എല്ലാവരും ആഘോഷിച്ച ഒന്നായിരുന്നു .ഗുരുവായൂരിൽ വെച്ചായിരുന്നു താലികെട്ട്.ഉത്രജയുടെ വരൻ ആകാശിന് കുവൈറ്റിൽ നിന്നും നാട്ടിൽ എത്താൻ കഴിയാത്തതിനാലാണ് ആ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത്. കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്‌തേഷ്യാ ടെക്നിഷ്യയാണ് ഉത്രജ. പത്തനംതിട്ട സ്വദേശിയായ ആകാശും അനസ്‌തേഷ്യാ ടെക്നിഷ്യനാണ്. കഴിഞ്ഞ ഏപ്രിൽ അവസാനം നടത്താനിരുന്ന വിവാഹം ലോക് ഡൗണിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌തേഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ് താലികെട്ടിയത്.ഫാഷൻ ഡിസൈനറായ ഉത്രയുടെ കൈപിടിച്ചത് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ എസ് അജിത്കുമാറാണ്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് വരനായെത്തിയത് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ മഹേഷാണ്.ഇപ്പോഴിതാ ഈ ചെറിയ വലിയ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി എത്തുകയാണ്.അഞ്ചു കുട്ടികളിൽ മൂന്നാമത്തെയാൾ ആയ ഉത്തര ആദ്യ കൺമണിക്ക് ജന്മം നൽകി എന്നതാണ്. തിരുവനന്തപുരത്തെ ഒരു സ്വകര്യ ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team