കോവിഡ് സമയത്ത് തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് സണ്ണി ലിയോൺ !!!

ബോളിവുഡ് സിനിമാ ലോകത്തിലെ താരമാണ് നടി സണ്ണി ലിയോണ്‍. ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്.വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.

നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗ ര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഗ്ലാമ റസ് റോളുകളിലാണ് സണ്ണി പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതലായി എത്തിയത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച സണ്ണി ലിയോണിന് ഇവിടെയും ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ മമ്മൂട്ടിയുടെ മധുരരാജ, രംഗീല തുടങ്ങിയ സിനിമകളിലാണ് സണ്ണി എത്തിയത്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സണ്ണി.

ഇപ്പോഴിതാ കൊവിഡില്‍ തെരുവില്‍ വിശന്നു വലയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍ക്കുകയാണ് താരം.മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് 1000 ഭക്ഷണപ്പൊതികള്‍ എത്തിച്ചത്.ചോറ്, ദാല്‍, കിച്ചിടി എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണപൊതികളാണ് സണ്ണി വിതരണം ചെയ്തത്. ട്രക്കില്‍ ഭക്ഷണപ്പൊതികളുമായി സണ്ണിയും ഭര്‍ത്താവും നേരിട്ട് എത്തിയാണ് ഭക്ഷണം വിതരണം ചെയ്തത്. ഈ കെട്ടകാലത്ത് പരസ്പരം സഹായങ്ങള്‍ നല്‍കിയും കരുണ കാണിച്ചും നമുക്ക് കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാമെന്ന് സണ്ണി ലിയോണ്‍ കുറിക്കുന്നത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team