Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
Address
1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020
മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ച ഒരു നടിയാണ് ശ്രീകല ശശിധരൻ . ഒരു പരിശീലനം നേടിയ ക്ലാസിക്കൽ നർത്തകിയും മുൻ കലാതിലകവുമായിരുന്നു ശ്രീകലാ ശശിധരൻ.കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ശ്രീകല, പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി. മലയാള ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറ്റവും ഉയരത്തിലെത്തിയ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്.
സ്നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം എന്നിവയാണ് അവർ അഭിനിയിച്ച മറ്റു പ്രശസ്തമായ പരമ്പരകൾ. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.താരം ഇപ്പോൾ കുറേ നാളുകളായി അഭിനയജീവിതത്തിൽ നിന്നും മാറിനിൽക്കുകയാണ്. ഭർത്താവിനും മക്കൾക്കും ഒപ്പം അമേരിക്കയിലാണ് താമസം.ജീവിത്തിലേക്ക് ഒരു പൊന്നോമന കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ശ്രീകല.
കഴിഞ്ഞ വർഷം നവംബർ രണ്ടിന് ശ്രീകലയ്ക്കും ഭർത്താവ് വിപിനും ഒരു മകൾ ജനിച്ചു. സാൻവിത എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്. സാംവേദാണ് ദമ്പതികളുടെ ആദ്യത്തെ കൺമണി.കുടുംബത്തോടൊപ്പമുള്ള ശ്രീകലയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. താരം സോഷ്യൽ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ഈ വർഷം മാർച്ചിലാണ് തിരികെ കേരളത്തിലെത്തിയത്. തിരുവനന്തപുരത്താണ് താരം ഇപ്പോൾ.