സായു മോളുടെ പിറന്നാൾ ആഘോഷമാക്കി ഗായിക സിത്താരയും കുടുംബവും !!! ഫോട്ടോ

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സംഗീത പ്രേമികൾക്കായി സമ്മാനിച്ച ഗായികയാണ് സിതാരാ കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായിക ഏത് സ്റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയിൽ മികച്ചതാക്കുന്ന വ്യക്തികൂടിയാണ്. റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം സിദ്ദുവായി സിത്താര എന്ന ഗായിക മാറുന്നത്.കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയും സിത്താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവയെല്ലാം ഈ ഗായികയുടെ ആലാപന മികവിന്റെ തെളിവുകളാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഒട്ടുമിക്ക വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്.2009ൽ ആണ് സിതാരയുടെ വിവാഹം നടന്നത് ഡോക്ടർ സജീഷ് ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്.ഇരുവർക്കും സായു എന്ന് വിളിക്കുന്ന സാവൻ റിതു എന്ന മകൾ കൂടിയുണ്ട്.അമ്മയുടെ കൂടെ ഇടയ്ക്ക് സായുവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെടാറുണ്ട്.

മകളുടെ എട്ടാം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം . ലോക്‌ഡോണിൽ മകളുടെ ജന്മദിനം വീട്ടിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് സിത്താരയും ഭർത്താവ് സജീഷും, മകളുടെ ജന്മദിന ആഘോഷത്തിൻറെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വൈറലായി മാറീട്ടുണ്ട്, കൂടാതെ ഗിഫ്റ്റായിട്ട് അച്ഛൻ മകൾക്ക് ഒരു മേക്കപ്പ് ബോക്സ് സമ്മാനിച്ചപ്പോൾ സിത്താര മകൾക്ക് കുഞ്ഞു ഗിത്താർ ആണ് നൽകിയിരിക്കുന്നത്.സിതാര സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ” സയു… ! ഈ ജന്മദിനത്തിൽ അമ്മ നിന്നോട് ഒരു കാര്യം പറയട്ടെ! എല്ലാവരെയും സ്നേഹിക്കുക , നീ കാണുന്നതിനേയും കാണാത്തതിനേയും!!!’ നിരുപാധികമായി, പരിധികളില്ലാതെ, സംശയങ്ങൾ കൂടാതെ. നീ എല്ലാവരേയും സ്‍നേഹിക്കുമ്പോള്‍ നീ സുരക്ഷിതവും സന്തോഷവുമായി നിലനില്‍ക്കും!!!

സിന് ഡ്രല്ലയുടെ അമ്മ അവളോട് പറയുന്നതുപോലെ, “ധൈര്യമായിരിക്കൂക , ദയയുള്ളവരായിരിക്കണം”!! ഹാപ്പി ബർത്ത്ഡേ കുഞ്ഞുമണി !! ഇതായിരുന്നു സിത്താര മകൾക്ക് നൽകിയ ഉപദേശം നിരവതി പേരാണ് സിത്താരയുടെ മകൾക്ക് ജന്മദിന ആശംസകൾ അറിയിച്ചത്.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team